പ്രീമിയര്‍ ലീഗിൽ മുന്നേറാൻ ചെൽസിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും

By Web DeskFirst Published Dec 26, 2017, 12:56 PM IST
Highlights

ക്രിസ്മസ് ആഘോഷത്തിന് ശേഷം പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ പോരിനിറങ്ങുന്നു. ചെൽസി, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ‍്, ചെൽസി തുടങ്ങിയ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്.

ടോട്ടനം-സതാംപ്ടൺ പോരാട്ടത്തോടെയാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുക. മത്സരം വൈകിട്ട് ആറിന് വെംബ്ലിയിൽ. 19 കളിയിൽ 34 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടനം. 19 പോയിന്‍റ് മാത്രമുള്ള സതാംപ്ടൺ പതിമൂന്നാം സ്ഥാനത്തും. 15 ഗോളുമായി ഗോൾവേട്ടയിൽ മുന്നിലുള്ള ഹാരി കെയ്ന്‍റെ ബൂട്ടുകളിൽ തന്നെയാവും ടോട്ടനം ഇന്നും ഉറ്റുനോക്കുക. നിലവിലെ ചാന്പ്യൻമാരായ ചെൽസിക്ക് ബ്രൈറ്റൺ ഹോവാണ് എതിരാളി. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം. 39 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ അന്‍റോണിയെ കോണ്ടെയുടെ ചെൽസി. ബ്രൈറ്റൺ പന്ത്രണ്ടാം സ്ഥാനത്തും.

മാഞ്ചസ്റ്റർ യുണൈറ്റഡിനും ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിലെ എതിരാളി ബേൺലി. 42 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ഹൊസെ മോറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ലെസ്റ്റർ സിറ്റി വാറ്റ്ഫോർഡിനെയും വെയ്ൻ റൂണിയുടെ എവർട്ടൻ വെസ്റ്റ് ബ്രോമിനെയും നേരിടും. ലിവർപുൾ രാത്രി പതിനൊന്നിന് സ്വാൻസി സിറ്റിക്കെതിരെ. ലിവർപൂൾ നാലും തരംതാഴ്ത്തൽ ഭീഷണിയിലുള്ള സ്വാൻസി അവസാന സ്ഥാനത്തുമാണിപ്പോള്‍. ലിവർപൂളിന്‍റെ മുഹമ്മദ് സലായും 15 ഗോളുമായി ഗോൾവേട്ടയിൽ ഹാരി കെയ്നൊപ്പമുണ്ട്. ടോപ് സ്കോറർ പട്ടികയിൽ മുന്നിലെത്താനുള്ള അവസരമാണ് ഇന്ന് സലായ്ക്കും കെയ്നും.

 

click me!