വനിതകളും വിട്ടുകൊടുത്തില്ല; മിതാലിക്കും സംഘത്തിനും ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര

Published : Jan 29, 2019, 12:57 PM IST
വനിതകളും വിട്ടുകൊടുത്തില്ല; മിതാലിക്കും സംഘത്തിനും ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര

Synopsis

ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വനിതകകള്‍ക്കും ഏകദിന പരമ്പര നേട്ടം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ 161ന് എല്ലാവരും പുറത്തായി.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വനിതകകള്‍ക്കും ഏകദിന പരമ്പര നേട്ടം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ഇന്ത്യ 32.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 161/10. ഇന്ത്യ 166/2.  ഓപ്പണര്‍ സ്മൃതി മന്ഥാന (90*), ക്യാപ്റ്റന്‍ മിതാലി രാജ് (63*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (8) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന മിതാലി- മന്ഥാന സഖ്യം 151 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. ആദ്യ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്‌സ്. കിവീസിന് വേണ്ടി അന്ന പാറ്റേഴ്‌സണ്‍, ലിയ തഹുഹു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജൂലന്‍ ഗോസ്വാമി മൂന്നും എക്ത ബിഷ്ട്, പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. 71 റണ്‍ നേടിയ അമി സാറ്റര്‍ത്‌വെയ്റ്റാണ് ന്യൂസിലന്‍ഡിന്റെ ടോപ് സകോറര്‍. മറ്റ് താരങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിൽ 'ബാലവേല' വിവാദം; 15കാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ രാജസ്ഥാൻ റോയൽസിനെതിരെ പരാതി
പ്രഷർ കുക്കറിലെ വിസിൽ പോലെ അവൻ സമ്മർദ്ദത്തെ അടിച്ചകറ്റി; സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ണിന് വിരുന്നേകുന്ന 'കല'യെന്ന് മനോജ് തിവാരി