
വനിതാ ലോകകപ്പ് ഹോക്കിയിൽ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളികള്‍.
ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിൽ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. ഗ്രൂപ്പിൽ രണ്ട് സമനിലയും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ചൈനയെയും കൊറിയയെയും തോൽപ്പിച്ച ഇറ്റലി നെതര്‍ലന്‍ഡ്സിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ വിജയിക്കുന്നവര്‍ ക്വാര്‍ട്ടറിൽ അയര്‍ലന്‍ഡിനെ നേരിടും.