ഇന്ത്യക്ക് വീണ്ടും ഡിആര്‍എസ് ദുരന്തം, ഇത്തവണ ചതിച്ചത് അശ്വിനും സാഹയും

By Web DeskFirst Published Mar 5, 2017, 10:32 AM IST
Highlights

ബംഗളൂരു: അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റം എങ്ങനെ ഉപയോഗിക്കരുതെന്നതിന് ഒരിക്കല്‍ കൂടി മാതൃകയായി കോലിയും ഇന്ത്യയും. ഓസ്ട്രേലിയക്കെതിരായ ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ട് മണ്ടന്‍ തിരൂമാനങ്ങളിലൂടെ ഇന്ത്യ കളഞ്ഞുകുളിച്ചത് രണ്ട് റിവ്യൂ അസവരങ്ങളായിരുന്നു. ആദ്യത്തേതില്‍ വില്ലന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ അശ്വിനായിരുന്നു വില്ലനെന്ന വ്യത്യാസം മാത്രം.

മത്സരത്തിന്റെ എണ്‍പത്തിയേഴാം ഓവറില്‍ അശ്വിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യക്കാര്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ഉറപ്പില്‍ ക്യാപ്റ്റന്‍ കോലി അമ്പയറുടെ തീരുമാനം റിവ്യു ചെയ്തു. റീപ്ലേയില്‍ ഷോണ്‍ മാര്‍ഷിന്റെ ബാറ്റില്‍ കൊണ്ടതിനുശേഷമാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായി. ഹോക്ക് ഐയുടെയോ അള്‍ട്രാ എഡ്ജിന്റെയോ സഹായമില്ലാതെതന്നെ മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഇതോടെ ഇന്ത്യയുടെ ഒറു അവസരം നഷ്ടമായി. രണ്ടാമത്തെ റിവ്യൂവില്‍ അശ്വിന്‍ ആയിരുന്നു വില്ലന്‍.

Also Read: ഡിആര്‍എസില്‍ വീണ്ടും കോലിയുടെ ആന മണ്ടത്തരം

അശ്വിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച മാത്യു വെയ്ഡിന് പിഴച്ചു. പന്ത് ദേഹത്തുകൊണ്ടശേഷം കീപ്പറുടെ കൈകളിലെത്തി. ഔട്ടെന്ന് ഉറപ്പിച്ച് അശ്വിന്‍ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനവുദിച്ചില്ല. അശ്വിന്റെ ഉറപ്പില്‍ കൊഹ്‌ലി വീണ്ടും റിവ്യൂവിന് പോയി. എന്നാല്‍ റീപ്ലേയില്‍ പന്ത് വെയ്ഡിന്റെ ബാറ്റിലോ ഗ്ലൗസിലോ കൊണ്ടില്ലെന്ന് വ്യക്തമായതോടെ രണ്ടവസരങ്ങളും ഇന്ത്യ തുലച്ചു. അതും ഏഴോവറിന്റെ ഇടവേളയില്‍. നേരത്തെ ഉമേഷ് യാദവിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ സാഹ പിടികൂടിയെങ്കിലും ആരും കാര്യമായി അപ്പീല്‍ ചെയ്യാതതിനാല്‍ അമ്പയര്‍ ഔട്ട് വിധിച്ചില്ല.

റീപ്ലേകളില്‍ പന്ത് മാര്‍ഷിന്റെ ഗ്ലൗസിലുരസിയെന്ന് വ്യക്തമാകുകയും ചെയ്തു. ഉറപ്പായ ഔട്ടിന് അപ്പീല്‍ ചെയ്യാതെയും 50 ശതമാനം ഉറപ്പില്ലാത്ത ഔട്ട് പോലും ഡിആര്‍എസിന് പോവുകയും ചെയ്യുന്ന ദുരന്തമാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യ ആവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ തെറ്റായ ഡിആര്‍എസ് തീരുമാനങ്ങളില്‍ കൂടുതലും സാഹയാണ് വില്ലനാവുന്നത്. കീപ്പറെന്ന നിലയില്‍ വിക്കറ്റിന് തൊട്ടടുത്തു നിന്ന് എല്ലാം വീക്ഷിക്കാന്‍ കഴിയ്യുന്ന സാഹ നല്‍കുന്ന വിവരത്തിന്റെ ബലത്തിലാണ് കോലി പലപ്പോഴും ഡിആര്‍എസിന് പോവുന്നത്. ഇങ്ങനെ പോയാല്‍ ഇന്ത്യക്ക് ഡിആര്‍എസ് എന്താണെന്ന് പഠിപ്പിക്കാനായി പുതിയൊരു പരിശീലകനെ നിയമിക്കേണ്ടിവരും.

 

click me!