ലോകോത്തരമെന്ന് തെളിയിക്കാന്‍ ഇനിയേസ്റ്റയ്ക്ക് ബലന്‍ ഡി ഓറിന്‍റെ ആവശ്യമില്ല: റൊണാള്‍ഡൊ

web desk |  
Published : May 01, 2018, 10:57 PM ISTUpdated : Jun 08, 2018, 05:47 PM IST
ലോകോത്തരമെന്ന് തെളിയിക്കാന്‍ ഇനിയേസ്റ്റയ്ക്ക് ബലന്‍  ഡി ഓറിന്‍റെ ആവശ്യമില്ല: റൊണാള്‍ഡൊ

Synopsis

ഇനിയേസ്റ്റയെ അളക്കാന്‍ ആ പുരസ്‌കാരത്തിന്റെ ആവശ്യമില്ലെന്നും ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമായി കളിച്ച റൊണാള്‍ഡൊ പറഞ്ഞു.

മാഡ്രിഡ്: സ്പാനിഷ് താരം ആന്ദ്രേ ഇനിയേസ്റ്റ ബലന്‍ ഡി ഓര്‍ അര്‍ഹിച്ചിരുന്നെന്ന് മുന്‍ ബ്രസീലിയന്‍ താരം റോണാള്‍ഡോ. എന്നാല്‍ ഇനിയേസ്റ്റയെ അളക്കാന്‍ ആ പുരസ്‌കാരത്തിന്റെ ആവശ്യമില്ലെന്നും ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമായി കളിച്ച റൊണാള്‍ഡൊ പറഞ്ഞു.

റയല്‍ മാഡ്രിഡ് - ബയേണ്‍ മ്യൂനിച്ച് മത്സരത്തിന് മുന്നോടിയായുള്ള ടെലിവിഷന്‍ അഭിമുഖത്തിലാണ് റൊണാള്‍ഡോ ഇക്കാര്യം വ്യക്തമാക്കിയത്. സ്പാനിഷ് ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച് താരമാണ് ഇനിയേസ്റ്റ. ട്രോഫികളുടെ ഒരു നീണ്ടനിര തന്നെ അദ്ദേഹത്തിന്റെ അലമാരയിലുണ്ട്. 

റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുമെന്നും റൊണാള്‍ഡൊ പ്രവചിച്ചു. ചരിത്രനേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്. സിനദിന്‍ സിദാന്റെ കടുത്ത ആരാധകനാണ് താനെന്നും മുന്‍ ബ്രസീലിയന്‍ താരം തുറന്നടിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് ജയിച്ചിട്ടും ശ്രേയസ് അയ്യര്‍ക്ക് വിമര്‍ശനം; ചാഹലിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് ആകാശ് ചോപ്ര
മുംബൈ ഇന്ത്യന്‍സില്‍ എന്തുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല? കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്