
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. ഓപ്പണര്‍ മനന്‍ വോഹ്‌റ (45)യാണ് ടോപ് സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം (37), വിരാട് കോഹ്ലി (32), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മുംബൈ നിരയില്‍ കൈക്കുഴയ്ക്ക് പരുക്കേറ്റ ഇവിന്‍ ല്യൂസ് പുറത്തിരുന്നു. പകരം പൊള്ളാര്‍ഡ് ടീമില്‍ ഇടം നേടി. ബാംഗ്ലൂര്‍ നിരയില്‍ മുരുകന്‍ അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തി. പനിയില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്തതിനാല്‍ ഡി വില്ലിയേഴ്‌സ് ഇന്നും പുറത്തിരുന്നു.
ഇവര്‍ തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന്റെ അനായാസ വിജയം നേടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ചിന്നസ്വാമിയില്‍ നടന്ന അവസാന രണ്ട് മത്സരത്തിലും ഹോം ടീമിന് തോല്‍വിയായിരുന്നു ഫലം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!