സച്ചിനും ബ്രാഡ്‌മാനും വരെ പെട്ടു, പിന്നല്ലെ ഞാന്‍; പരുക്കിനെ കുറിച്ച് അശ്വിന്‍

Published : Feb 02, 2019, 10:50 PM ISTUpdated : Feb 02, 2019, 10:52 PM IST
സച്ചിനും ബ്രാഡ്‌മാനും വരെ പെട്ടു, പിന്നല്ലെ ഞാന്‍; പരുക്കിനെ കുറിച്ച് അശ്വിന്‍

Synopsis

സച്ചിന്‍ ടെന്‍ഡുല്‍ക്കറും സര്‍ ഡോണ്‍ ബ്രാഡ്‌മാനും അടക്കമുള്ള ഇതിഹാസങ്ങളെയും പരുക്ക് വലച്ചിട്ടുണ്ട്. പരുക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് താനെന്നും ഇന്ത്യന്‍ സ്‌പിന്നര്‍. 

ചെന്നൈ: കരിയറില്‍ പരുക്ക് അലട്ടുന്നത് അപൂര്‍വ സംഭവമല്ലെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സര്‍ ഡോണ്‍ ബ്രാഡ്‌മാനും അടക്കമുള്ള ഇതിഹാസങ്ങളെയും പരുക്ക് വലച്ചിട്ടുണ്ട്. പരുക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് താന്‍. എപ്പോഴൊക്കെ ഫിറ്റ്‌നസ് ടെസ്റ്റില്‍ (യോ യോ) പങ്കെടുത്തിട്ടുണ്ടോ അന്നൊക്കെ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു. 

പരുക്കുമൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ താരത്തിന് കളിക്കാനായിരുന്നില്ല. സമാനമായ പരുക്ക് മൂലം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും നഷ്ടമായി. പരുക്കില്‍ നിന്ന് പൂര്‍ണ വിമുക്തനാകാനുള്ള ശ്രമങ്ങളിലാണ് സ്‌പിന്നര്‍. 'നൂറ് ശതമാനത്തോളം ഫിറ്റ്‌നസ് തിരിച്ചുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റില്‍(ടെസ്റ്റ്) മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് പരിശീലനം നടത്താനുള്ള സമയം ലഭിക്കുമെന്നും' അശ്വിന്‍ പറയുന്നു. 

നന്നായി കളിക്കുമ്പോള്‍ അതാസ്വദിച്ച് തുടരാണ് എല്ലാവരുടെയും ആഗ്രഹം. വിദേശത്ത് നന്നായി കളിക്കുമ്പോള്‍ സന്തോഷവാനാണ്. തുടര്‍ച്ചയായി പരുക്കുകള്‍ വരുന്നത് അലട്ടുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ മുന്നോട്ട്പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ സ്‌പിന്നര്‍ പറഞ്ഞു. ടെസ്റ്റില്‍ 342 വിക്കറ്റുകള്‍ അശ്വിന്‍റെ പേരിലുണ്ട്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ ലീഗ് മാച്ചില്‍ അശ്വിന്‍ അടുത്തിടെ കളിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിഷഭ് പന്തിന് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമാകുന്നു; പകരക്കാരനായി സഞ്ജു? ഇഷാന്‍ കിഷന് കൂടുതല്‍ സാധ്യത
'എന്ത് വന്നാലും ലോകകപ്പില്‍ സഞ്ജു ഓപ്പണ്‍ ചെയ്യണം'; പിന്തുണച്ച് റോബിന്‍ ഉത്തപ്പ