ഒളിമ്പിക്‌സ് കഴിഞ്ഞു, ഇനി പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ; ദിപ കര്‍മ്മാക്കര്‍ സംസാരിക്കുന്നു

Published : Aug 20, 2016, 08:32 AM ISTUpdated : Oct 04, 2018, 04:48 PM IST
ഒളിമ്പിക്‌സ് കഴിഞ്ഞു, ഇനി പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ; ദിപ കര്‍മ്മാക്കര്‍ സംസാരിക്കുന്നു

Synopsis

താരമായി റിയോയിലേക്ക് പോയി  സൂപ്പര്‍സ്റ്റാറായാണ് മടങ്ങി വന്നിരിക്കുന്നത്? 
അങ്ങനെ ഒരു തോന്നല്‍ ഇല്ല.എന്തായാലും രാജ്യത്ത് ജിംനാസ്റ്റിക്‌സിന് ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.
 
വളരെ കൃത്യതയോടെ പ്രൊഡുനോവ വോള്‍ട്ട് പ്രദര്‍ശിപ്പിച്ചാണ് ദിപ ഫൈനല്‍ അവസാനിപ്പിച്ചത്. എങ്ങനെ ആയിരുന്നു അനുഭവം?
ഒരുപാട് പേര്‍ അഭിനന്ദിച്ചു.ഇത്രയും ബുദ്ധിമുട്ടേറിയ വോള്‍ട്ട് പ്രദര്‍ശിപ്പിച്ചതില്‍ സഹതാരങ്ങളും അവിടെ ഉണ്ടായിരുന്ന പരിശീലകരും അഭിനന്ദിച്ചു.സച്ചിന്‍ തെന്‍ഡുള്‍ക്കര്‍ക്ക് പിന്നാലെ ഉസൈന്‍ ബോള്‍ട്ട് പ്രകടനം കണ്ട് അഭിനന്ദിച്ചത് എനിക്ക് സര്‍പ്രൈസ് ആയി.കൂടാതെ പല പ്രമുഖ ടെന്നീസ് താരങ്ങളും പ്രകടനം കണ്ട് കമന്റുകള്‍ ഇട്ടിരുന്നു
 
പ്രധാനമന്ത്രി അഭിനന്ദനം ട്വിറ്ററില്‍ കുറിച്ചിരുന്നു,വിളിച്ചിരുന്നോ? ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറുമായി സംസാരിച്ച് കാണുമല്ലോ?
(ചിരിയോടെ) വളരെ സന്തോഷം.എന്നാല്‍ ഫോണ്‍ കെയ്യില്‍ ഇല്ലാതിരുന്നത് കാരണം പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. റിയോയിലേക്ക് പോകുന്നതിന് മുന്‍പ് മണിക്ക് ദാ കണ്ട് ആശംസകള്‍ നേര്‍ന്നിരുന്നു.മത്സരം കഴിഞ്ഞപ്പോള്‍ അദ്ദേഹം അതീവ സന്തോഷവാനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
 
ഫൈനലില്‍ ദിപ വളരെ കൂളായിരുന്നല്ലൊ?എന്താണ് രഹസ്യം?
എന്തായാലും എട്ടാം സ്ഥാനത്ത് എത്തിയത് വലിയ നേട്ടമായിരുന്നു.ഇതില്‍ താഴെ പോകില്ല എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.കോച്ചിന്റെ വാക്കുകളും പ്രചോദനമായി.ആരും വഴക്ക് പറയില്ല എന്നുറപ്പുണ്ടായിരുന്നു.ഇത് ടെന്‍ഷനില്ലാതെ ഫൈനലില്‍ ഇറങ്ങാന്‍ സഹായിച്ചു.
 
സിന്ധുവിനെയും സാക്ഷി മല്ലിക്കിനെയും വിളിച്ചിരുന്നോ?
സിന്ധുവിനും സാക്ഷിക്കും അഭിനന്ദനങ്ങള്‍.അവരുടെ കഠിനാധ്വാനം ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചു.അവരുടെ നേട്ടം മെഡല്‍ നഷ്ടത്തിന്റെ നിരാശ മാറ്റി.


അഭിമുഖം നടത്തിയ അനൂപ് ബാലചന്ദ്രന്‍ ദീപയ്ക്കും കോച്ചിനുമൊപ്പം

പ്രൊഡുനോവ വളരെ അപകടകരമാണ്.വരും ദിവസങ്ങളിലും ഇത് തുടരുമോ?
എന്റെ ശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും.നല്ല പരിശീലനമാണ് പ്രൊഡുനോവക്ക് ആവശ്യം.പരിശീലനം ലഭിച്ചാല്‍ എളുപ്പമാണ്.എനിക്ക് ഇത് അനായാസം ചെയ്യാന്‍ കഴിയുന്നുണ്ട്.ഞാന്‍ ശ്രദ്ധിക്കപ്പെടാനും നേട്ടങ്ങള്‍ ലഭിച്ചതിനും കാരണം പ്രൊഡുനോവയാണ്.
 
ഭാവി പദ്ധതികള്‍ എന്തെല്ലാമാണ്?
 2018 കോമണ്‍വെല്‍ത്ത് ഗെയിംസും, 2020 ടോക്യോ ഒളിംപിക്‌സുമാണ് ലക്ഷ്യം.
 
ഉടന്‍ സര്‍വ്വകലാശാല പരീക്ഷയും ഉണ്ടെന്ന് കേട്ടു?
ഒളിംപിക്‌സ് ചൂടില്‍ നിന്നും അഗര്‍ത്തലയില്‍ പരീക്ഷ ചൂടിലേക്ക് മാറുകയാണ്..അച്ഛന്റെ സന്തോഷത്തിനായി പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ എന്ന കടമ്പയാണ് ഇനി മുന്നിലുള്ളത്.എന്നാല്‍ എനിക്ക് ടെന്‍ഷനില്ല.എന്റെ മാതാപിതാക്കളുടെ ഈ ആഗ്രഹവും ഞാന്‍ സാദ്ധ്യമാക്കും(ചിരിക്കുന്നു).

കോച്ചി ബിശ്വേശ്വര്‍ നന്ദി സംസാരിക്കുന്നു

ദീപയും കോച്ച് ബിശ്വേശ്വര്‍ നന്ദിയും 


ദ്രോണാചാര്യ പുരസ്‌ക്കാരത്തിന് താങ്കള്‍ പരിഗണിക്കപ്പെട്ടല്ലോ?എന്താണ് ആദ്യ പ്രതികരണം.
പുരസ്‌ക്കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ട്.പ്രഖ്യാപനം ഉടന്‍ വന്നാല്‍ സന്തോഷം.
 
താങ്കള്‍ പതിനഞ്ച് വര്‍ഷം കൊണ്ടാണ് ദിപയെ വാര്‍ത്തെടുത്തത്.എങ്ങനെയായിരുന്നു പരിശീലന നാളുകള്‍?
നന്ദി:വളരെ കഷ്ടപ്പെട്ടു.ദിപയും കുടുംബവും എന്നില്‍ വിശ്വാസം അര്‍പ്പിച്ചു.ഞാന്‍ മിക്കപ്പോഴും കര്‍ക്കശക്കാരനായിരുന്നു.ആദ്യ കാലങ്ങളില്‍ ദിപ ചിലപ്പോഴൊക്കെ പിണങ്ങും എന്നാല്‍ അധികം വൈകാതെ തന്നെ പിണക്കം മറന്ന് തിരിച്ചത്തും.ദിപ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.
 
ദിപയുടെ ഒളിംപിക്  നേട്ടത്തെ അങ്ങ് എങ്ങനെ വിലയിരുത്തുന്നു?
നന്ദി: ഞാന്‍ തൃപ്തനല്ല.മെഡല്‍ തന്നെയായിരുന്നു ലക്ഷ്യം.ഒളിംപിക്ക് മെഡല്‍ ലഭിക്കുന്നത് വരെ വിശ്രമം ഇല്ല.അടുത്ത തവണ ദിപക്കൊപ്പം കൂടുതല്‍ പെണ്‍കുട്ടികള്‍ ഒളിംപിക്‌സില്‍ ഉണ്ടാകും.അതിനായുള്ള പരിശ്രമത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഐപിഎല്‍ ചരിത്രത്തിലാദ്യം, മുംബൈക്കെതിരെ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് സഞ്ജു, സെഞ്ചുറിവേട്ടയിലും റെക്കോര്‍ഡ്
എല്‍ ക്ലാസിക്കോയിൽ ചെന്നൈയെ ഒറ്റക്ക് തോളിലേറ്റി സഞ്ജു 'സെഞ്ചുറി' സാംസണ്‍, മുംബൈക്കെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍