
ദില്ലി:ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിടക്കുവെച്ച് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ഗൗതം ഗംഭീര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കാന്‍ താന്‍ തയാറായിരുന്നുവെന്ന് എബിപി ന്യൂസിന്റെ 'വാഹ് ക്രിക്കറ്റ്' എന്ന പരിപാടിയില്‍ പങ്കെടുക്കവെ ഗംഭീര്‍ പറഞ്ഞു.
പ്ലേയിംഗ് ഇലവനില്‍ നിന്ന് ഗംഭീര്‍ സ്വയം മാറി നിന്നതാണെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് നേരത്ത പറഞ്ഞിരുന്നു. അന്തിമ ഇലവനില്‍ കളിക്കാതെ മാറി നില്‍ക്കുകയാണെങ്കില്‍ താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി. തന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി.
തന്റെ നേതൃത്വത്തില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് സീസണ്‍ പാതിവഴിക്കുവെച്ച് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. പക്ഷെ അന്തിമ ഇലവനില്‍ കളിക്കില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യം ടീം മാനേജ്മെന്റിനും കോച്ച് റിക്കി പോണ്ടിംഗിനും നന്നായി അറിയാം. തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരുവര്‍ഷം കൂടി സജീവ ക്രിക്കറ്റില്‍ തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് കാട്ടാനായില്‍ അടുത്തവര്‍ഷത്തെ ഐപിഎല്ലിലും കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്റ്റനായിരുന്നു ഗംഭീര്‍. എന്നാല്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് 85 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!