ടോസ് പഞ്ചാബിന്; ഗെയ്‌ല്‍ തിരിച്ചെത്തി

Web Desk |  
Published : Apr 26, 2018, 07:20 PM ISTUpdated : Jun 08, 2018, 05:44 PM IST
ടോസ് പഞ്ചാബിന്; ഗെയ്‌ല്‍ തിരിച്ചെത്തി

Synopsis

മലയാളി താരം ബേസില്‍ തമ്പി കളിക്കുന്നു യുവ്‌രാജിനെ പഞ്ചാബ് പുറത്തിരുത്തി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കിംഗ്സ് ഇലവന്‍ നിരയില്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ല്‍ തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയം. യുവ്‌രാജ് പുറത്തായപ്പോള്‍ മനോജ് തിവാരിക്കും പഞ്ചാബ് അവസരം നല്‍കി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. 

മൊഹാലിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഹോംഗ്രൗണ്ടില്‍ ക്രിസ് ഗെയ്‌ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 15 റണ്‍സിനായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജയം. അതേസമയം മുംബൈയ്‌ക്കെതിരെ 118 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെയ്ന്‍ വില്യംസന്റെ ഹൈദരാബാദ്. സണ്‍റൈസേഴ്സിനായി മലയാളി താരം ബേസില്‍ തമ്പി കളിക്കുന്നുണ്ട്.

ആറ് കളിയില്‍ അഞ്ചിലും ജയിച്ച പഞ്ചാബ് ഒത്തിണക്കമുള്ള ടീമാണ്.  ഇരുടീമും ഇതിന് മുമ്പ് പതിനൊന്ന് കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ടില്‍ ഹൈദരാബാദും മൂന്നില്‍ പഞ്ചാബും ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക ടോസ്; ഇരു ടീമുകളിലും മാറ്റം