
മുംബൈ: ഐ പി എല്‍ ആദ്യഘട്ട ഫിക്‌സ്‌ചര്‍ ബിസിസിഐ പുറത്തുവിട്ടു. ആദ്യ രണ്ട് ആഴ്‌ചത്തെ മത്സരങ്ങളുടെ തിയതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ബാക്കിയുള്ള മത്സരങ്ങളുടെ ഫിക്‌സ്‌ചര്‍ ഐ പി എല്‍ ഗവേര്‍ണിംഗ് ബോഡി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ ആദ്യഘട്ട ഫിക്‌സ്‌ചറിലും മാറ്റങ്ങള്‍ വരുത്തും.
എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ നാല് വീതം മത്സരങ്ങളും ഇക്കാലയളവില്‍ കളിക്കും. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം- എവേ മത്സരങ്ങള്‍ കളിക്കും. ഡല്‍ഹി മൂന്ന് ഹോം മാച്ചും ബംഗ്ലൂര്‍ മൂന്ന് എവേ മത്സരവും കളിക്കും. മാര്‍ച്ച് 23ന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെയാണ് ഇത്തവണത്തെ ഐ പി എല്‍ പൂരത്തിന് തുടക്കമാവുക. ചെന്നൈയിലാണ് മത്സരം നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!