ഐപിഎല്‍ 18-ാം സീസണിലെ 25-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ദയനീയ തോല്‍വി. ചെന്നൈ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. സീസണിലെ ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. കൊല്‍ക്കത്തയുടെ മൂന്നാമത്തെ ജയവും. ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കൊല്‍ക്കത്തയ്ക്കായി. സുനില്‍ നരെയ്നാണ് കളിയിലെ താരം.

11:06 PM (IST) Apr 11
17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു സിംഗും പുറത്താകാതെ നിന്നു.
09:27 PM (IST) Apr 11
ധോണി നായകനായി തിരിച്ചെത്തിയിട്ടും ചെന്നൈയുടെ പ്രകടനത്തിൽ ഒരു തരത്തിലുള്ള മാറ്റവും പ്രകടമായില്ല.
09:22 PM (IST) Apr 11
സ്വന്തം മൈതാനത്ത് ചെന്നൈക്ക് നാണക്കേട്. കൊല്‍ക്കത്തയ്ക്കെതിരെ നിശ്ചിത 20 ഓവറില്‍ നേടാനായത് 103 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്നും രണ്ട് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവർത്തിയും ഹർഷിത് റാണയുമാണ് ചെന്നൈയെ തരിപ്പണമാക്കിയത്.
08:16 PM (IST) Apr 11
വൈഭവ് അറോറയെറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. രണ്ടാം ഓവറില്‍ തന്നെ ഓഫ് സ്പിന്നറായ മൊയീൻ അലിയെ രഹാനെ കളത്തിലിറക്കി
07:27 PM (IST) Apr 11
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നു. റുതുരാജ് ഗെയ്ക്വാദിന് പകരം രാഹുല്‍ ത്രിപാതിയും മുകേഷിന് പകരം അൻഷുല്‍ കാമ്പോജുമാണ് കളിക്കുന്നത്. സ്പെൻസർ ജോണ്‍സണ് പകരം മൊയീൻ അലി കൊല്‍ക്കത്തയ്ക്കായി ഇറങ്ങും.