സാം കറനും കോളിന്‍ ഇന്‍ഗ്രാമിനും പൊന്നുംവില; ജലജ് സക്സേനയെയും അരുണ്‍ കാര്‍ത്തിക്കിനെയും വാങ്ങാനാളില്ല

By Web TeamFirst Published Dec 18, 2018, 6:44 PM IST
Highlights

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി മിന്നും പ്രകടനം നടത്തിയ ജലജ് സക്സേന അടക്കമുള്ള താരങ്ങളെ ആരും വാങ്ങിയില്ല. മലയാളി താരം കെ ബി അരുണ്‍ കാര്‍ത്തിക്, മുന്‍ ലേലത്തില്‍ വലിയ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ കെ സി കരിയപ്പ, മുരുഗന്‍ അശ്വിന്‍, രജനീഷ് ഗുര്‍ബാനി എന്നിവരെയും ആരും വാങ്ങിയില്ല.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനും ദക്ഷിണാഫ്രിക്കയും കോളിന്‍ ഇന്‍ഗ്രാമിനും പൊന്നുംവില. രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സാം കറനെ 7.20 കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ കോളിന്‍ ഇന്‍ഗ്രാമിനെ 6.40 കോടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തിലെത്തിച്ചു.

അതേസമയം, രഞ്ജി ട്രോഫിയില്‍ കേരളത്തിനായി മിന്നും പ്രകടനം നടത്തിയ ജലജ് സക്സേന അടക്കമുള്ള താരങ്ങളെ ആരും വാങ്ങിയില്ല. മലയാളി താരം കെ ബി അരുണ്‍ കാര്‍ത്തിക്, മുന്‍ ലേലത്തില്‍ വലിയ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ കെ സി കരിയപ്പ, മുരുഗന്‍ അശ്വിന്‍, രജനീഷ് ഗുര്‍ബാനി എന്നിവരെയും ആരും വാങ്ങിയില്ല.

വിദേശ താരങ്ങളില്‍ ഓസീസ് ടെസ്റ്റ് ബാറ്റ്സ്മാനായ ഉസ്മാന്‍ ഖവാജക്കും ആദ്യ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഷോണ്‍ മാര്‍ഷിനും ഹാഷിം അംലക്കും എയ്ഞ്ചലോ മാത്യൂസിനും ജിമ്മി നീഷാമിനും കോറി ആന്‍ഡേഴ്സണും അഫ്ഗാന്റെ ഹസ്രത്തുള്ള സാസിക്കും  ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. രാജസ്ഥാന്‍ പേസര്‍ നാഥു സിംഗിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

click me!