ഐപിഎല്‍ താരലേലം; വരുണ്‍ ചക്രവര്‍ത്തിക്കും ശിവം ദുബേക്കും മോഹവില

By Web TeamFirst Published Dec 18, 2018, 6:31 PM IST
Highlights

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ആകെ 40 ഓവര്‍ ബൗള്‍ ചെയ്ത വരുണിന്റെ 125 പന്തുകളിലും എതിരാളികള്‍ക്ക് സ്കോര്‍ ചെയ്യാനായില്ല. തമിഴ്നാത് പ്രീമിയര്‍ ലിഗല്‍ കമന്റേറ്ററായിരുന്ന മുന്‍ ഓസീസ് താരം മൈക്ക് ഹസിയും വരുണിനെ ഭാവിയുടെ വാഗ്ദാനം എന്ന് വിശേഷിപ്പിച്ചിരുന്നു.

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ യുവതാരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും ശിവം ദുബേക്കും മോഹവില. 20 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം ദുബേയെ വാശിയേറിയ ലേലത്തിനൊടുവില്‍ അഞ്ചു കോടി രൂപ നല്‍കി  റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു സ്വന്തമാക്കി. തമിഴ്നാടിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ് മറ്റൊരു ലോട്ടറി അടിച്ചത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന വരുണ്‍ ചക്രവര്‍ത്തിയെ 8.4 കോടി രൂപ നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

സിഎസ്‌കെ താരങ്ങള്‍ക്കും കൊല്‍ക്കത്ത താരങ്ങള്‍ക്കും നെറ്റ്സില്‍ പന്തെറിഞ്ഞു തുടങ്ങിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ സീസണില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തന്റെ വ്യത്യസ്തകള്‍ കൊണ്ട് ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കിയിരുന്നു. മധുര പാന്തേഴ്സിന് തമിഴ്നാട് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് വരുണ്‍ ചക്രവര്‍ത്തിക്ക് പൊന്നും വില നല്‍കാന്‍ കിംഗ്സിനെ പ്രേരിപ്പിച്ചത്.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ആകെ 40 ഓവര്‍ ബൗള്‍ ചെയ്ത വരുണിന്റെ 125 പന്തുകളിലും എതിരാളികള്‍ക്ക് സ്കോര്‍ ചെയ്യാനായില്ല. തമിഴ്നാത് പ്രീമിയര്‍ ലിഗല്‍ കമന്റേറ്ററായിരുന്ന മുന്‍ ഓസീസ് താരം മൈക്ക് ഹസിയും വരുണിനെ ഭാവിയുടെ വാഗ്ദാനം എന്ന് വിശേഷിപ്പിച്ചിരുന്നു.

മുംബൈയില്‍ നിന്നുള്ള വലം കൈയന്‍ മീഡിയം പേസ് ഓള്‍ റൗണ്ടറായ ശിവം ദുബെ മുംബൈ ട്വന്റി-20 ലീഗില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വലിയ തുകയ്ക്ക് റോയല്‍ ചലഞ്ചേഴ്സിലെത്തിയത്. ഇടം കൈയന്‍ ബാറ്റ്സ്മാനായ ദുബെ മുംബൈ സീനിയര്‍ ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

click me!