ഐപിഎല്‍ ലേലം തുടങ്ങി; ഹനുമാ വിഹാരി ഡല്‍ഹി ക്യാപിറ്റല്‍സില്‍

By Web TeamFirst Published Dec 18, 2018, 3:55 PM IST
Highlights

ഇന്ത്യന്‍ താരം ഹനുമാ വിഹാരി രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഹനുമാ വിഹാരിയെ ഡല്‍ഹി ടീം മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വന്തമാക്കിയത്.

ജയ്‌പൂര്‍: ഇന്ത്യന്‍ താരം ഹനുമാ വിഹാരി രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍. ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഹനുമാ വിഹാരിയെ മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിലാണ് ഡല്‍ഹി സ്വന്തമാക്കിയത്. എന്നാല്‍ മനോജ് തിവാരി, ചേതേശ്വര്‍ പൂജാര, അലക്‌സ് ഹെയ്‌ല്‍സ് എന്നിവരെ ആദ്യ ഘട്ടത്തില്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ ആളുണ്ടായില്ല. 

click me!