
പെര്‍ത്ത്: സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍. 2018 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സെഞ്ചുറി മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചത്. 18 ഇന്നിങ്‌സുകള്‍ രാഹുല്‍ എവേ ഗ്രൗണ്ടില്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നാലിന്നിങ്‌സില്‍ നേടിയത് വെറും 30 റണ്‍സ്. ഇംഗ്ലണ്ടില്‍ 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 299 റണ്‍സ്. അതില്‍ ഒരു സെഞ്ചുറി (149)യുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ രണ്ട്് ടെസ്റ്റ് കഴിയുമ്പോള്‍ രാഹുലിന്റെ അക്കൗണ്ടില്‍ വെറും 48 മാത്രം. ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ പോലും രാഹുലിന് സാധിച്ചില്ല. ഇനി അടുത്ത രണ്ട് ടെസ്റ്റിനുള്ള ടീമില്‍ രാഹുലിന് അവസരമുണ്ടോ എന്നുള്ളത് കണ്ടറിയണം. തുടര്‍ച്ചയായി താരം പരാജയപ്പെടുമ്പോള്‍ ട്രോളിലൂടെ താരത്തെ പരിഹസിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സഹഓപ്പണര്‍ മുരളി വിജയേയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!