മോഹിത്തിന് മോഹവില നല്‍കി സ്വന്തമാക്കി ധോണിയുടെ ചെന്നൈ

Published : Dec 18, 2018, 05:24 PM ISTUpdated : Dec 18, 2018, 05:49 PM IST
മോഹിത്തിന് മോഹവില നല്‍കി സ്വന്തമാക്കി ധോണിയുടെ ചെന്നൈ

Synopsis

2013-2015 സീസണുകളിലും ധോണിക്ക് കീഴില്‍ ചെന്നൈക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലായി കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് മോഹിത് കളിച്ചിരുന്നത്.

ജയ്പൂര്‍: ധോണിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിലും ചെന്നൈ ടീമിലും കളിച്ചിട്ടുള്ള മോഹിത് ശര്‍മയെ ഐപിഎല്‍ താരലേലത്തില്‍ മോഹവില നല്‍കി സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന പേസ് ബൗളര്‍ മോഹിത്തിനെ അഞ്ചു കോടി രൂപ നല്‍കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 2015 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ത്രയത്തിലുണ്ടായിരുന്ന മോഹിത് ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്.

2013-2015 സീസണുകളിലും ധോണിക്ക് കീഴില്‍ ചെന്നൈക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലായി കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് മോഹിത് കളിച്ചിരുന്നത്. 23 കളിക്കാരെ നിലനിര്‍ത്തി ലേലത്തിനെത്തിയ ചെന്നൈക്ക് 8.4 കോടി രൂപ മാത്രമാണ് ചെലവഴിക്കാന്‍ കഴിയുക. മോഹിത്തിനെ പോലൊരു ബൗളര്‍ക്കായി ചെന്നൈ അഞ്ചു കോടി മുടക്കിയത് ആരാധരെ ഞെട്ടിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം