ചെന്നൈയുടെ ഹോം വേദി; കാര്യവട്ടവും പരിഗണനയില്‍

Web Desk |  
Published : Apr 11, 2018, 05:38 PM ISTUpdated : Jun 08, 2018, 05:43 PM IST
ചെന്നൈയുടെ ഹോം വേദി; കാര്യവട്ടവും പരിഗണനയില്‍

Synopsis

ചെന്നൈയുടെ ഹോം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍

ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍. കാവേരി വിഷയത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെയാണ് കാര്യവട്ടത്തിന്‍റെ സാധ്യതകള്‍ വീണ്ടും തെളിഞ്ഞത്. 

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം വേദിയായി നാല് നഗരങ്ങളാണ് പരിഗണനയിലുള്ളത്. ആദ്യ പരിഗണന വിശാഖപട്ടണത്തിനാണെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വലിയ ആരാധക പിന്തുണയും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനവുമായ കേരളത്തിനും സാധ്യതകളുണ്ട്. നേരത്തെയും മത്സരം കാര്യവട്ടത്തേക്ക് മാറ്റാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിരുന്നു.  

പൂനെ, രാജ്കോട്ട് എന്നിവയാണ് പരിഗണനയിലുള്ള മറ്റ് രണ്ട് വേദികള്‍. എന്നാല്‍ ചെന്നൈ മാനേജ്മെന്‍റിന് താത്പര്യം വിശാഖപട്ടണത്തോടാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാറ്റ് കമ്മിന്‍സ് വരുമ്പോള്‍ ഇഷാന്‍ കിഷനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമോ? പ്രതികരണവുമായി മുന്‍ താരങ്ങള്‍
'അവന്‍ പക്വതയുള്ള ക്രിക്കറ്റര്‍'; സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയെ വാഴ്ത്തി വരുണ്‍ ആരോണ്‍