അമ്പാട്ടി റായുഡു ചെന്നൈയുടെ തുറുപ്പുചീട്ട്: സ്റ്റീഫന്‍ ഫ്ലെമിംഗ്

Web Desk |  
Published : May 27, 2018, 02:12 PM ISTUpdated : Oct 02, 2018, 06:33 AM IST
അമ്പാട്ടി റായുഡു ചെന്നൈയുടെ തുറുപ്പുചീട്ട്: സ്റ്റീഫന്‍ ഫ്ലെമിംഗ്

Synopsis

ഫൈനലില്‍ ചെന്നൈയുടെ മാച്ച് വിന്നറാവുക ആരെന്ന് ഫ്ലെമിംഗ് പറയുന്നു

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിന്‍റെ കലാശപ്പോരിനായി കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. വാംഖഡേയില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ ചെന്നൈയുടെ എതിരാളികള്‍ സണ്‍റൈസേഴ് ഹൈദരാബാദാണ്. ഫൈനലിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിലെ മാച്ച് വിന്നറെ വെളിപ്പെടുത്തിരിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്. 

റായുഡു ചെന്നൈയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുക്കുമെന്ന് ഫ്ലെമിംഗ് പറയുന്നു. ഐപിഎല്ലിലെ പ്രകടനം പരിശോധിച്ചാല്‍ ഫ്ലെമിംഗിന്‍റെ വാദം ശരിയാണെന്ന് വ്യക്തമാണ്. സീസണില്‍ 15 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമടക്കം 586 റണ്‍സാണ് റായുഡു അടിച്ചുകൂട്ടിയിട്ടുള്ളത്. ഏത് പൊസിഷനില്‍ വേണമെങ്കിലും ബാറ്റ് ചെയ്യും എന്നതും റായുഡുവിന്‍റെ പ്രത്യേകതയാണ്. 

പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതല്‍. ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. 170 റണ്‍സിനുമേല്‍ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ബൗളിംഗ് കരുത്തുമാകും മത്സരത്തില്‍ സണ്‍റൈസേഴ്സിന്‍റെ ഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക. ഇതില്‍ റഷീദ് ഖാന്റെ നാലോവര്‍ അതിനിര്‍ണായകമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

5 മത്സരങ്ങളില്‍ 4 സെഞ്ചുറി, വിജയ് ഹസാരെയിലും റണ്‍വേട്ട തുടര്‍ന്ന് മലയാളി താരം ദേവ്ദത്ത് പടിക്കല്‍
ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു