ഡെയര്‍ഡെവിള്‍സിന് അടുത്ത തിരിച്ചടി; ക്രിസ് മോറിസ് പുറത്ത്

Web Desk |  
Published : Apr 27, 2018, 06:04 PM ISTUpdated : Jun 08, 2018, 05:43 PM IST
ഡെയര്‍ഡെവിള്‍സിന് അടുത്ത തിരിച്ചടി; ക്രിസ് മോറിസ് പുറത്ത്

Synopsis

ജൂനിയര്‍ ഡലായാണ് മോറിസിന്‍റെ പകരക്കാരന്‍

ദില്ലി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മറ്റൊരു തിരിച്ചടി. ടീമിലെ സ്റ്റാര്‍ പേസറായ ദക്ഷിണാഫ്രിക്കന്‍ താരം  ക്രിസ് മോറിസ് പരിക്കേറ്റ് പുറത്തായി. പതിനൊന്നാം സീസണില്‍ 7.1 കോടി മുടക്കി ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് മോറിസ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജൂനിയര്‍ ഡലായാണ് മോറിസിന്‍റെ പകരക്കാരന്‍. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരായ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ ഡലാ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 

ഇതോടെ സീസണില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ ഡെയര്‍ഡെവിള്‍സ് കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. നേരത്തെ തുടര്‍ തോല്‍വികളെ തുടര്‍ന്ന് നായകസ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ശ്രേയാസ് അയ്യരെ പുതിയ ക്യാപ്റ്റനായി ഡല്‍ഹി നിയമിച്ചിരുന്നു. നിലവില്‍ പോയിന്‍റ് നിലയില്‍ അവസാന സ്ഥാനക്കാരാണ് ഡെയര്‍ഡെവിള്‍സ്. ആറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഡല്‍ഹി ടീമിന് വിജയിക്കാനായത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്‍ 2026ലെ ആദ്യ ജയം, ഡല്‍ഹിയെ തകര്‍ത്തത് 23 റണ്‍സിന്
സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം; പട്ടികയില്‍ രാഹുല്‍ മാത്രം