ധോണി നല്ലൊരു അച്ഛന്‍ കൂടിയാണ്; സിവയുടെ വീഡിയോ കാണാം

Web Desk |  
Published : Apr 27, 2018, 05:02 PM ISTUpdated : Jun 08, 2018, 05:50 PM IST
ധോണി നല്ലൊരു അച്ഛന്‍ കൂടിയാണ്; സിവയുടെ വീഡിയോ കാണാം

Synopsis

ഈ വീഡിയോ കണ്ടാല്‍ ധോണിയോടും മകള്‍ സിവയോടുമുള്ള ഇഷ്ടം കൂടുമെന്നുറപ്പ്

ചെന്നൈ: സമൂഹമാധ്യമങ്ങളിലെ കുട്ടി താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. സിവയുടെ കുസൃതികളും മലയാളം പാട്ടുകളും പലകുറി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിവയുടെ ഒടുവിലത്തെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സിവയുടെ മുടി ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ധോണി ഉണക്കിക്കൊടുക്കുന്നതാണ് ദൃശ്യങ്ങളാണിത്.

'മത്സരശേഷം അച്ഛന്‍റെ കടമകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു' എന്ന തലക്കെട്ടോടെ ധോണി തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. മുടി ഉണക്കുന്ന വിഡിയോ പുറത്തുവന്നതോടെ സിവ ഒരിക്കല്‍ കൂടി ആരാധകര്‍ക്കിടയില്‍ താരമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ബാറ്റ് ചെയ്യുമ്പോഴുള്ള സിവയുടെ കുസൃതികള്‍ നേരത്തെ വൈറലായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്‍ 2026ലെ ആദ്യ ജയം, ഡല്‍ഹിയെ തകര്‍ത്തത് 23 റണ്‍സിന്
സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം; പട്ടികയില്‍ രാഹുല്‍ മാത്രം