
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ബാറ്റിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്സ് നിരയില്‍ സൂപ്പര്‍ പേസര്‍ ഭുവി തിരിച്ചത്തി. മലയാളി താരം ബേസില്‍ തമ്പിയാണ് പകരക്കാരുടെ ബഞ്ചിലേക്ക് പോയത്. ഡല്‍ഹി മണ്‍റോയ്ക്ക് പകരം ഡാന്‍ ക്രിസ്റ്റ്യനും നദീമിന് പകരം നമാന്‍ ഓജയ്ക്കും പ്ലെയിംഗ് ഇലവനില്‍ ഇടം നേടി.
എട്ട് കളിയില്‍ ആറിലും ജയിച്ചാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. ബൗളിംഗ് ആണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ഒൻപത് കളിയിൽ ആറിലും തോറ്റ
ഡൽഹിക്ക് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല. കളി കൈവിട്ടാൽ പ്ലേഓഫ് സാധ്യത അവസാനിക്കും. യുവനിരയുടെ ബാറ്റിംഗ് കരുത്തിൽ രാജസ്ഥാനെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡൽഹി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ബാറ്റുകളായിരിക്കും നിർണായകമാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!