നോർവേയിലെ 'ബ്രൈൻ' എന്ന ചെറിയ കാർഷിക ഗ്രാമത്തിലാണ് ഹാലണ്ട് വളർന്നത്. ബ്രൈൻ ക്ലബ്ബിലൂടെ പിച്ചവെച്ച് കളിച്ചുവളർന്ന പയ്യനാണ് ഇന്ന് ലോക ഫുട്ബോളിന്‍റെ നെറുകയിൽ എത്തിനിൽക്കുന്നത്.

ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിൽ നിലവിൽ ഏറ്റവും മൂല്യമുള്ള, താരങ്ങളിലൊരാളാണ് നോർവേയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ഏർലിങ് ഹാലണ്ട്. മൈതാനത്ത് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിയുന്ന വേഗത, കോടികളുടെ പ്രതിഫലം, ലക്ഷക്കണക്കിന് ആരാധകർ. എന്നാൽ, കരിയർ അവസാനിപ്പിച്ച ശേഷം ഈ ഇരുപത്തിയഞ്ചുകാരന്‍റെ ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് അറിയാമോ? ഏതൊരു ശതകോടീശ്വരനെയും പോലെ സ്വകാര്യ ദ്വീപുകളോ, ആകാശസൗധങ്ങളോ, വലിയ ബിസിനസ് സാമ്രാജ്യങ്ങളോ ഒന്നുമല്ല ഹാലണ്ടിന്‍റെ ലക്ഷ്യം. തികച്ചും ലളിതവും കേള്‍ക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതുമായ ഒരു വേറിട്ട സ്വപ്നമാണ് ഹാലണ്ടിനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിരമിച്ച ശേഷം ജന്മനാട്ടിൽ ഒരു ചെറിയ പശു ഫാം തുടങ്ങി അവിടെ സ്വൈര്യജീവിതം നയിക്കാനാണ് ഹാലണ്ടിന് ഇഷ്ടം. സ്വന്തമായി ട്രാക്ടർ ഓടിക്കണം, പശുക്കൾക്ക് തീറ്റ കൊടുക്കണം, മണ്ണിൽ ചവിട്ടിനിന്ന് ലളിതമായി ജീവിക്കണം, ഇതാണ് ഹാലണ്ടിന്‍റെ പ്ലാൻ. കളിക്കളത്തിലെ കനത്ത സമ്മർദ്ദങ്ങളിൽ നിന്ന് മനസിനെ തിരിച്ചുപിടിക്കാൻ തനിക്ക് ഏറ്റവും ഇഷ്ടം കാർഷിക ഫാമുകളിൽ സമയം ചെലവഴിക്കുന്നതാണെന്ന് ഹാലണ്ട് തന്നെ വെളിപ്പെടുത്തുന്നു. ഹാലണ്ടിന്‍റെ ഈ ആഗ്രഹത്തിന് പിന്നിൽ അദ്ദേഹത്തിന്‍റെ ബാല്യകാല ജീവിതമാണുള്ളത്.

Scroll to load tweet…

നോർവേയിലെ 'ബ്രൈൻ' എന്ന ചെറിയ കാർഷിക ഗ്രാമത്തിലാണ് ഹാലണ്ട് വളർന്നത്. ബ്രൈൻ ക്ലബ്ബിലൂടെ പിച്ചവെച്ച് കളിച്ചുവളർന്ന പയ്യനാണ് ഇന്ന് ലോക ഫുട്ബോളിന്‍റെ നെറുകയിൽ എത്തിനിൽക്കുന്നത്. വിജയം എന്നത് ട്രോഫികളിലും പണത്തിലും മാത്രം ഒതുങ്ങുന്നതല്ല, മനസ്സമാധാനത്തോടെയുള്ള ജീവിതം കണ്ടെത്തുന്നത് കൂടിയാണെന്ന് ഹാലണ്ട് പറയുന്നു. ഇത്രയും പ്രശസ്തിയും സമ്പത്തും കൈവന്നിട്ടും, ആഡംബര ജീവിതത്തേക്കാൾ സ്വന്തം നാടിന്‍റെ തനിമ നിലനിർത്താനാണ് ഹാലണ്ട് ശ്രമിക്കുന്നത്. ഇന്നും അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ ഫാമുകളിൽ പോയി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങൾ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.കരിയർ അവസാനിക്കുന്ന ദിവസം സ്റ്റേഡിയങ്ങളിലെ ആരവങ്ങളിൽ നിന്നും ക്യാമറക്കണ്ണുകളിൽ നിന്നും പൂർണ്ണമായും മാറി, സ്വന്തം നാട്ടിലെ വയലുകളിലേക്ക് മടങ്ങാനാണ് ഹാലണ്ടിന്‍റെ പദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക