ധോണിക്ക് ബ്രാവോയുടെ വെറൈറ്റി ആദരം; വൈറലായി വീഡിയോ

Web Desk |  
Published : May 23, 2018, 09:42 PM ISTUpdated : Oct 02, 2018, 06:36 AM IST
ധോണിക്ക് ബ്രാവോയുടെ വെറൈറ്റി ആദരം; വൈറലായി വീഡിയോ

Synopsis

ബ്രാവോയ്ക്കൊപ്പം ഭാജിയുമുണ്ടായിരുന്നു

പുനെ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഫൈനലിലെത്തിയതിന്‍റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഡുപ്ലസിസിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ് ചെന്നൈയ്ക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്. സണ്‍റൈസേഴ്സിനെതിരെ രണ്ട് വിക്കറ്റിനായിരുന്നു തലയുടെയും സംഘത്തിന്‍റെയും ജയം. 

സണ്‍റൈസേഴ്സിനെതിരായ ജയം ഡ്രസിംഗ് റൂമില്‍ ചെന്നൈ താരങ്ങള്‍ ആഘോഷമാക്കി. എന്നാല്‍ ഡ്വെയ്ന്‍ ബ്രാവോയുടെ സംഗീതവും നൃത്തവുമായിരുന്നു ആഘോഷത്തിലെ സവിശേഷത. ചെന്നൈ നായകന്‍ എംഎസ് ധോണിക്ക് ആദരമായിട്ടായിരുന്നു ബ്രാവോയുടെ നൃത്തം. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും ബ്രാവോയ്ക്കൊപ്പം പാട്ടും നൃത്തവുമായി ഒപ്പംകൂടി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വിറ്ററിലൂടെ ബ്രാവോയുടെയും ഭാജിയുടെയും നൃത്തത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ
റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍