
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണില്‍ വീണ്ടും വേദി മാറ്റം. പുനെയില്‍ നിന്ന് രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലേക്ക് മാറ്റിയതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. എലിമിനേറ്റര്‍ മത്സരവും രണ്ടാം ക്വാളിഫയറുമാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. യഥാക്രമം മെയ് 23, 25 തിയ്യതികളിലാണ് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത വേദിയാവുക.
സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മത്സരങ്ങള്‍ പുനെയിലേക്ക് മാറ്റിയതോടെയാണ് ഈഡന്‍ ഗാര്‍ഡന് നറുക്ക് വീണത്. ഈഡന്‍ ഗാര്‍ഡനില്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അവിശേക് ഡാല്‍മിയ പറഞ്ഞു. അതേസമയം ഒന്നാം ക്വാളിഫയറിനും ഫൈനലിനും യഥാക്രമം മെയ് 22, 27 തിയ്യതികളില്‍ മുംബൈ വേദിയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!