ചരിത്ര ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും

web desk |  
Published : May 04, 2018, 06:09 PM ISTUpdated : Jun 08, 2018, 05:51 PM IST
ചരിത്ര ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും

Synopsis

പാക്കിസ്ഥാനെതിരേയാണ് ഐറിഷ് ടീമിന്റെ അരങ്ങേറ്റ ടെസ്റ്റ്.

ഡബ്ലിന്‍: അരങ്ങേറ്റ ടെസ്റ്റിനുള്ള അരങ്ങേറ്റ ടെസ്റ്റ് ടീമിനെ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും. പാക്കിസ്ഥാനെതിരേയാണ് ഐറിഷ് ടീമിന്റെ അരങ്ങേറ്റ ടെസ്റ്റ്. ഡബ്ലിനിലെ ദ വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെയ് 11നാണ് മത്സരം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അയര്‍ലന്‍ഡിനും അഫ്ഗാനിസ്ഥാനും ഐസിസി മുഴുവന്‍ സമയ അംഗത്വം നല്‍കിയത്.  ബാംഗ്ലൂരില്‍ ജൂണ്‍ 14ന് ഇന്ത്യയ്‌ക്കെതിരേയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ്.

മത്സരത്തിനുള്ള പതിനാലാംഗ ടീമിനേയും ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളായി എഡ് ജോയ്‌സ്, കെവിന്‍ ഒബ്രീന്‍, നിയാല്‍ ഓബ്രീന്‍, ബോയ്ഡ് റാങ്കിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിനുള്ള ഐറിഷ് ടീം. 

സ്‌ക്വാഡ്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, എഡ് ജോയ്‌സ്, ടൈറോണ്‍ കെയിന്‍, ആന്‍ഡി മക്‌ബ്രൈന്‍, ടിം മുര്‍ട്ഗ, കെവിന്‍ ഒബ്രൈന്‍, നിയാല്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, നഥാന്‍ സ്മിത്ത്, പോള്‍ സ്റ്റിര്‍ലിംഗ്, ജെയിംസ് ഷാനണ്‍, സ്റ്റുവര്‍ട് തോംപ്‌സണ്‍, ഗാരി വില്‍സണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സച്ചിനോ ദ്രാവിഡോ ഉണ്ടായിരുന്നെങ്കില്‍'; നിരാശ മറച്ചുവെക്കാതെ ഐപിഎല്‍ പരിശീലകനായെത്തിയ ഇയാന്‍ ബെല്‍
'കോലിക്കൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണം'; ആഗ്രഹം വ്യക്തമാക്കി പ്രിന്‍സ് യാദവ്, പിന്തുണച്ച് അമ്പാട്ടി റായുഡു