ജോഫ്രേ ആര്‍ച്ചറിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Web Desk |  
Published : May 19, 2018, 05:56 PM ISTUpdated : Oct 02, 2018, 06:35 AM IST
ജോഫ്രേ ആര്‍ച്ചറിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

അരങ്ങേറ്റ സീസണില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്ത്

ജയ്‌പൂര്‍: ഐപിഎല്‍ പതിനൊന്നാം സീസണില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിന്‍ഡീസ് താരം ജോഫ്രേ ആര്‍ച്ചര്‍ ബൗളിംഗില്‍ മികച്ച ഫോമിലാണ്. എന്നാല്‍ ബാറ്റെടുത്തപ്പോഴൊക്കെ തലതാഴ്‍ത്തി മടങ്ങാനായിരുന്നു ആര്‍ച്ചറിന്‍റെ വിധി. രാജസ്ഥാന്‍ റോയല്‍സിനെതിരെ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും പൂജ്യത്തിന് മടങ്ങാനായിരുന്നു ആര്‍ച്ചര്‍ പുറത്തായി.

ഇതോടെ ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ മൂന്ന് തവണ പൂജ്യത്തില്‍ പുറത്തായ നാലാമത്തെ താരമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് ആര്‍ച്ചറിന്‍റെ പേരിലായി. നാല് പന്തുകള്‍ നേരിട്ട് പേസര്‍ ഉമേഷ് യാദവിന്‍റെ പന്തില്‍ താരം പുറത്താവുകയായിരുന്നു. നേരത്തെ റൈഫി വിന്‍സന്‍റ് ഗോമസ്, രവി രാംപോള്‍, കോളിന്‍ ഗ്രാന്‍ഡ്‌ഹോം എന്നിവരാണ് അരങ്ങേറ്റ സീസണില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായവര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം