തോല്‍വിയിലും തലയുയര്‍ത്തി ധോണി; ടി20യില്‍ ചരിത്ര നേട്ടം

Web Desk |  
Published : May 19, 2018, 05:17 PM ISTUpdated : Jun 29, 2018, 04:06 PM IST
തോല്‍വിയിലും തലയുയര്‍ത്തി ധോണി; ടി20യില്‍ ചരിത്ര നേട്ടം

Synopsis

ടി20യില്‍ 6000 ക്ലബിലിടം നേടി

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ടി20യില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് അപൂര്‍വ്വ നേട്ടം ചെന്നൈ നായകനെ തേടിയത്തിയത്.

സുരേഷ് റെയ്ന‌(7708), വിരാട് കോലി(7621), രോഹിത് ശര്‍മ്മ(7303), ഗൗതം ഗംഭീര്‍(6402) എന്നിവരാണ് മുമ്പ് ആറായിരം ക്ലബിലിടം നേടിയിട്ടുള്ള ഇന്ത്യക്കാര്‍. 11436 റണ്‍സുമായി വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും 9119 റണ്‍സുമായി ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കുല്ലവുമാണ് പട്ടികയില്‍ മുന്നില്‍. ധോണി ചരിത്രം കുറിച്ച മത്സരത്തില്‍ 34 റണ്‍സിന് തോല്‍ക്കാനായിരുന്നു ചെന്നൈയുടെ വിധി. എന്നാല്‍ ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം