പഞ്ചാബിന് ബാറ്റിംഗ്; ക്രിസ് ഗെയ്ല്‍ ടീമില്‍

Web Desk |  
Published : Apr 15, 2018, 08:12 PM ISTUpdated : Jun 08, 2018, 05:48 PM IST
പഞ്ചാബിന് ബാറ്റിംഗ്; ക്രിസ് ഗെയ്ല്‍ ടീമില്‍

Synopsis

കിംഗ്സ് ഇലവനായി ക്രിസ് ഗെയ്ല്‍ കളിക്കുന്നു

മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് കിംഗ്സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ വെസ്റ്റിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ സ്ഥാനം പിടിച്ചു എന്നതാണ് ശ്രദ്ധേയം. അക്ഷര്‍ പട്ടേലിന് പകരം ബരിന്ദര്‍ സ്രാനും ടീമിലെത്തി. അതേസമയം പരിക്കേറ്റ സുരേഷ് റെയ്നയ്ക്ക് പകരം മുരളി വിജയ്‌യെ ടീമിലുള്‍പ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കുന്നത്. 

ഡല്‍ഹിക്കെതിരായ ജയത്തോടെ സീസണ്‍ തുടങ്ങിയ പഞ്ചാബ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിനോട് തോറ്റിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും അവസാന ഓവറില്‍ ജയിച്ച ചെന്നൈ മൂന്നാം ജയമാണ് നോട്ടമിടുന്നത്. പരിക്കേറ്റ സുരേഷ് റെയ്നയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാകും. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 75 റണ്‍സെന്ന നിലയിലാണ് കിംഗ്സ് ഇലവന്‍. 46 റണ്‍സെടുത്ത് ഗെയ്‌ലും 28 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് തുടങ്ങി പിന്നെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍, സീസണിലെ ആദ്യ ജയത്തിന് കൊല്‍ക്കത്തക്ക് വേണ്ടത് 156 റണ്‍സ്
ഒടുവില്‍ സ്വന്തം ഫോമില്ലായ്മ തുറന്നുസമ്മതിച്ച് മുഹമ്മദ് റിസ്‌വാൻ', ഈ പ്രകടനംകൊണ്ട് പാക് ടീമിൽ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് കുറ്റസമ്മതം'