ഐപിഎല്‍: ഓസീസ് താരം പിന്‍മാറി; മുംബൈയ്ക്ക് വലിയ തിരിച്ചടി

Web Desk |  
Published : Apr 10, 2018, 10:12 AM ISTUpdated : Jun 08, 2018, 05:50 PM IST
ഐപിഎല്‍: ഓസീസ് താരം പിന്‍മാറി; മുംബൈയ്ക്ക് വലിയ തിരിച്ചടി

Synopsis

കഴിഞ്ഞ സീസണില്‍ ഓസീസിനായി 13 ടെസ്റ്റ് മത്സരങ്ങളാണ് പാറ്റ് കമിന്‍സ് തുടര്‍ച്ചയായി കളിച്ചത്.

മുംബൈ: ഐപിഎല്ലില്‍ ഓസീസ് താരങ്ങളുടെ പിന്‍മാറ്റം തുടരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരമായ ഓസീസ് പേസര്‍ പാറ്റ് കമിന്‍സും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. പുറത്തിനേറ്റ പരിക്കാണ് കമിന്‍സിന് ഐപിഎല്‍ നഷ്ടമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഓസീസിനായി 13 ടെസ്റ്റ് മത്സരങ്ങളാണ് പാറ്റ് കമിന്‍സ് തുടര്‍ച്ചയായി കളിച്ചത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും കമിന്‍സ് പങ്കെടുക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റില്‍ തന്നെ കമിന്‍സിനെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും നേരത്തെ ഐപിഎല്‍ നഷ്ടമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലക്നൗവിനെ തകര്‍ത്തതിന് ലഭിച്ച മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമ‍ർപ്പിച്ച് രവീന്ദ്ര ജഡേജ
ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയെ പിന്നിലാക്കി വൈഭവ്, സഞ്ജുവിന് തിരിച്ചടി, പർപ്പിൾ ക്യാപ്പിനും പുതിയ അവകാശി