ഐപിഎല്‍ കൊണ്ട് പണപ്പെട്ടി നിറച്ച താരങ്ങള്‍ ഇവരാണ്

Web Desk |  
Published : Apr 09, 2018, 10:49 PM ISTUpdated : Jun 08, 2018, 05:50 PM IST
ഐപിഎല്‍ കൊണ്ട് പണപ്പെട്ടി നിറച്ച താരങ്ങള്‍ ഇവരാണ്

Synopsis

ഐപിഎല്ലിന്റെ തുടക്കം മുതല്‍ കളിക്കുന്ന ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

മുംബൈ: ഐപിഎല്‍ ബിസിസിഐക്ക് മാത്രമല്ല കളിക്കാര്‍ക്കും കാര്യമായ സാമ്പത്തികനേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ താരങ്ങളാണ് ഏറ്റവും മുന്നില്‍. 2008ല്‍ തുടങ്ങിയ ഐപിഎല്ലില്‍ ഇപ്പോഴം കളിക്കുന്ന താരങ്ങളില്‍ ഏറ്റവുമധികം സാമ്പത്തികനേട്ടം കൊയ്തത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയാണെന്ന് മണിബോള്‍ നടത്തിയ സര്‍വെയെ ഉദ്ധരിച്ച് ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ കളിക്കുന്ന ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 101.60 കോടി രൂപയാണ് രോഹിത് ഇതുവരെ ഐപിഎല്ലില്‍ നിന്ന് നേടിയിട്ടുള്ളത്. 2008 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്താണെന്നതാണ് രസകരമായ വസ്തുത. 92.20 കോടിയാണ് കോലിയുടെ സമ്പാദ്യം. 94.62 രൂപ കോടി നേടിയ ഡല്‍ഹി നായകന്‍ ഗൗതം ഗംഭീര്‍ ആണ് മൂന്നാം സ്ഥാനത്ത്.

യുവരാജ് സിംഗ്(83.60 കോടി), സുരേഷ് റെയ്ന(77.74 കോടി) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിദേശതാരങ്ങളില്‍ ഇതുവരെ 69.51 കോടി രൂപ നേടിയ എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാം സ്ഥാനത്ത്. 69.13 കോടി രൂപ സ്വന്തമാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍ ആണ് വിദേശ താരങ്ങളില്‍ രണ്ടാമത്. ഇതുവരെ ഐപിഎല്ലില്‍ 426 ഇന്ത്യന്‍ താരങ്ങളാണ് ഫ്രാഞ്ചൈസികളുമായി കരാറൊപ്പിട്ടത്. ഇതുവരെ ശമ്പളമായി നല്‍കിയ 2354 കോടി രൂപയില്‍ 54.95 ശതമാനവും നേടിയതും ഇന്ത്യക്കാരാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ടീം ജയിക്കുന്നതുകൊണ്ട് പരാഗിന്റെ 'പരാജയം' മറച്ച് വെക്കാനാകുമോ? രാജസ്ഥാന്റെ ദൗർബല്യം
മുംബൈക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുൻപ് ചെന്നൈക്ക് നിരാശ വാർത്ത; ധോണി കളിക്കാൻ സാധ്യതയില്ല