
ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ്വ റെക്കോര്‍ഡ് പങ്കിട്ട് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും. ജയ്‌പൂരില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍- ഹൈദരാബാദ് മത്സരം ഐപിഎല്‍ ചരിത്രത്തില്‍ കുറവ് എക്‌സ്‌ട്രാ റണ്‍സ് പിറന്ന മത്സരമായി. മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 11 റണ്‍സിന് വിജയിച്ചിരുന്നു.
ഒരു ബൈ റണ്ണും, ഒരു ലെഗ് ബൈ റണ്ണും ഉള്‍പ്പടെ രണ്ട് എക്സ്ട്രാസ് മാത്രമാണ് മത്സരത്തില്‍ സ്കോര്‍ ബോര്‍ഡില്‍ കാണാനായത്. ഇതോടെ 2011ല്‍ നടന്ന ഡെക്കാണ്‍ ചാര്‍ജേഴ്സ്– പൂനെ വാരിയേഴ്സ് മത്സരത്തിലെയും, 2017ലെ കിംഗ്സ് ഇലവന്‍ പഞ്ചാബ്– റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് മത്സരത്തിലെയും നാല് എക്‌സ്ട്രാ റണ്‍സുകള്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!