
സിഡ്‌നി: ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്‍റെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളും നാല് ടെസ്റ്റുമാണ് പരമ്പരയിലുണ്ടാവുക. നവംബര്‍ 21 ബ്രിസ്ബെയ്നില്‍ നടക്കുന്ന ആദ്യ ടി20യോടെ പരമ്പരയ്ക്ക് തുടക്കമാവും. രണ്ടാം ടി20 നവംബര്‍ 23ന് മെല്‍ബണിലും മൂന്നാം മത്സരം 25ന് സിഡ്നിയിലും നടക്കും.
ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ഡേനൈറ്റ് ടെസ്റ്റ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായി നടത്താനാണ് തീരുമാനം. രണ്ടാം ടെസ്റ്റ് 14 മുതല്‍ പെര്‍ത്തിലും മൂന്നാം ടെസ്റ്റ് 26 മുതല്‍ മെല്‍ബണിലും നടക്കും. ജനുവരി 3 മുതല്‍ ഏഴ് വരെ സിഡ്നിയിവാണ് അവസാന ടെസ്റ്റ് മത്സരം.
ആദ്യ ഏകദിനം സിഡ്നിയില്‍ ജനുവരി 12നും രണ്ടാം ഏകദിനം 15ന് അഡ്‌ലെയ്ഡിലും നടക്കും. അതേസമയം അവസാന ഏകദിനത്തിന് 18ന് മെല്‍ബണ്‍ ആതിഥേയത്വം വഹിക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന പരമ്പരയ്ക്ക് ഓസീസ് ആതിഥേയത്വം വഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!