ചെന്നൈ ആരാധകരെ ഇപ്പോഴും സ്‌നേഹിക്കുന്നു; ജഡേജയുടെ ട്വീറ്റ് വൈറല്‍

Web Desk |  
Published : Apr 11, 2018, 07:38 PM ISTUpdated : Jun 08, 2018, 05:52 PM IST
ചെന്നൈ ആരാധകരെ ഇപ്പോഴും സ്‌നേഹിക്കുന്നു; ജഡേജയുടെ ട്വീറ്റ് വൈറല്‍

Synopsis

ഷൂ ഏറ് സംഭവത്തിന് ശേഷം ജഡേജയുടെ പ്രതികരണം ഇതാണ്

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജയ്ക്കെതിരെ കാവേരി പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞിരുന്നു. കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് ചെപ്പോക്കില്‍ ചെരുപ്പേറിലെത്തിയത്. 

കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജക്കു നേരെയാണ് നാം തമിളര്‍ കക്ഷി(എന്‍ടികെ) പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞത്. എന്നാല്‍ ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. സഹതാരം ഫാഫ് ഡൂപ്ലെസിസ് ഈ ഷൂ എടുത്തുമാറ്റുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നിരുന്നു. 

എന്നാല്‍ ഇപ്പോഴും ചെന്നൈ ആരാധകരെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ജഡേജ പറയുന്നു. ട്വിറ്ററിലൂടെയാണ് ജഡേജ സംഭവത്തില്‍ പ്രതികരണം അറിയിച്ചത്. ജഡേജയെ പിന്തുണച്ച് നിരവധി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. അനിഷ്ടസംഭവത്തില്‍ ക്ഷമ ചോദിക്കാനും ചില ആരാധകര്‍ മറന്നില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ വിജയക്കുതിപ്പ്; രാജ്യാന്തര തലത്തിൽ തിളങ്ങി മലയാളി സഹോദരിമാർ
മുംബൈക്കെതിരെ സഞ്ജു പുതിയ റോളിൽ, നാളെ എല്‍ ക്ലാസിക്കോ പോരിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത