പന്ത്- അഭിഷേക് വെടിക്കെട്ട്; ഡല്‍ഹിക്ക് മികച്ച സ്കോര്‍

Web Desk |  
Published : May 12, 2018, 09:30 PM ISTUpdated : Oct 02, 2018, 06:34 AM IST
പന്ത്- അഭിഷേക് വെടിക്കെട്ട്; ഡല്‍ഹിക്ക് മികച്ച സ്കോര്‍

Synopsis

റിഷഭ് പന്ത് 34 പന്തില്‍ 61 റണ്‍സെടുത്തു

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. സീസണിലെ വെടിക്കെട്ട് റോയല്‍ ചലഞ്ചേഴ്സിനെതിരെയും തുടര്‍ന്ന റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ്മ ഡല്‍ഹിയെ മികച്ച സ്കോറിലെത്തിച്ചു.

സ്വന്തം മൈതാനത്ത് തകര്‍ച്ചയോടെ തുടങ്ങാനായിരുന്നു ഡല്‍ഹിയുടെ വിധി. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായെയും(2) ജെയ്സണ്‍ റോയിയെയും(12) സ്‌പിന്നര്‍ ചഹല്‍ പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍  നായകന്‍ ശ്രേയാസ് അയ്യരെ കൂട്ടുപിടിച്ച് വെടിക്കെട്ട് വീരന്‍ റിഷഭ് പന്ത് അടി തുടങ്ങി. ഇതോടെ 10 ഓവറില്‍ ഡല്‍ഹി മോശമില്ലാത്ത സ്കോറായ 78ലെത്തി.

എന്നാല്‍ ഡല്‍ഹിയുടെ പ്രതീക്ഷകളെല്ലാം ബാംഗ്ലൂരിന് മുന്നില്‍ പെട്ടെന്ന് പിഴച്ചു. 34 പന്തില്‍ 61 റണ്‍സെടുത്ത പന്തിനെ മൊയിന്‍ അലിയുടെ പന്തില്‍ എബിഡി തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. 35 പന്തില്‍ 32 റണ്‍സെടുത്ത അയ്യരും സിറാജിന് വിക്കറ്റ് നല്‍കി പിന്നാലെ മടങ്ങി. ഇതോടെ 16 ഓവറില്‍ ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലായി. ഈ സമയം അഭിഷേക് ശര്‍മ്മയും വിജയ് ശങ്കറും ക്രീസില്‍

എന്നാല്‍ സൗത്തി എറിഞ്ഞ 17-ാം ഓവറില്‍ അഭിഷേക് ശര്‍മ്മ- വിജയ് ശങ്കര്‍ സഖ്യം 22 റണ്‍സടിച്ചു. സിറാജിന്‍റെ 18-ാം ഓവറില്‍ പിറന്നത് 14 റണ്‍സും. 19-ാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമ വഴങ്ങി സൗത്തി ഡല്‍ഹിയുടെ വെടിക്കെട്ടിന് തടയിട്ടു. എന്നാല്‍ സിറാജിന്‍റെ അവസാന ഓവറില്‍ 13 റണ്‍സ് നേടാനായതോടെ ഡല്‍ഹി സ്കോര്‍ 181ലെത്തി. അഭിഷേക് ശര്‍മ്മ 19 പന്തില്‍ 46 റണ്‍സുമായും വിജയ് ശങ്കര്‍ 20 പന്തില്‍ 21 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നിർണ്ണായക പോരാട്ടത്തിൽ ഡൽഹിക്ക് ടോസ്; ചെന്നൈ നിരയിൽ വൻ മാറ്റങ്ങൾ, ആരാധകരെ നിരാശരാക്കി ധോണി പുറത്ത് തന്നെ
ഐപിഎല്‍ 2026: പൊള്ളാര്‍ഡിനും രോഹിതിനും പോലും മറികടക്കാനാകാത്ത മുംബൈ റെക്കോ‍ര്‍ഡ്