വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; എതിരാളികള്‍ പഞ്ചാബ്

Web Desk |  
Published : May 06, 2018, 04:59 PM ISTUpdated : Jun 08, 2018, 05:51 PM IST
വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; എതിരാളികള്‍ പഞ്ചാബ്

Synopsis

ഇന്നത്തെ രണ്ടാം അങ്കം രാജസ്ഥാനും പഞ്ചാബും തമ്മില്‍

ഇന്‍ഡോര്‍: ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തിനായി കാത്തിരിക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍. അഞ്ച് മത്സരങ്ങള്‍ ജയിച്ച പഞ്ചാബ് പോയിന്‍റ് പട്ടികയില്‍ നാലാമതും മൂന്ന് ജയങ്ങളുമായി രാജസ്ഥാന്‍ അവസാന സ്ഥാനക്കാരുമാണ്. 

പവര്‍പ്ലേയില്‍ 60നടുത്ത് സ്കോര്‍ ചെയ്യുന്ന ഗെയ്‌ല്‍, രാഹുല്‍ കൂട്ടുകെട്ടുള്ളപ്പോള്‍ മികച്ച തുടക്കത്തെ കുറിച്ച് പഞ്ചാബിന് ആശങ്കയില്ല. എന്നാല്‍ സ്‌ട്രൈക്ക് റേറ്റില്‍ പിന്നിലുള്ള യുവ്‌രാജ് സിംഗ് അടക്കമുള്ളവര്‍ ഫിനിഷിംഗില്‍ പോരാ. അതേസമയം തുടര്‍ച്ചയായി രണ്ട് കളി തോറ്റിട്ടുവരുന്ന രാജസ്ഥാന്‍ ബട്ട്‌ലറെ ഓപ്പണറാക്കിയുള്ള പരീക്ഷണം തുടര്‍ന്നേക്കും. 

കിംഗ്സ് ഇലവനെ പഞ്ചാബിനെതിരെ മുന്‍പ് മികച്ച ഇന്നിംഗ്സുകള്‍ കളിച്ചിട്ടുള്ളത് സഞ്ജുവിന് ആത്മവിശ്വാസം നല്‍കും. എന്നാല്‍ വലിയ സ്കോര്‍ കണ്ടെത്താന്‍ വിഷമിക്കുന്ന രാജസ്ഥാന് ഇന്ന് വിജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ കുതിക്കാം. പഞ്ചാബും രാജസ്ഥാനും സീസണില്‍  നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം