സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഹീറോ: ഷെയ്ന്‍ വോണ്‍

Web Desk |  
Published : May 14, 2018, 05:21 PM ISTUpdated : Jun 29, 2018, 04:26 PM IST
സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഹീറോ: ഷെയ്ന്‍ വോണ്‍

Synopsis

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരത്തെ പ്രവചിച്ച് വോണ്‍

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം കാത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു വി സാംസണ്‍. ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. 12 മത്സരങ്ങളില്‍ നിന്ന് 34.45 ശരാശരിയില്‍ 379 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. മിന്നും ഫോം തുടരുന്ന സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഉപദേശകനായ ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. 

സഞ്ജു ഇന്ത്യന്‍ ടീമിലെ അടുത്ത സൂപ്പര്‍ താരമാണെന്ന് വോണ്‍ പറയുന്നു. "എല്ലാത്തരം പിച്ചിലും സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ സഞ്ജുവിന് കഴിയുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തിളങ്ങാനുള്ള എല്ലാ സാധ്യതകളും താരത്തിനുണ്ട്. സഞ്ജു വി സാംസണും റിഷഭ് പന്തുമാണ് അടുത്തിടെ ഇന്ത്യയിലുണ്ടായ മികച്ച യുവതാരങ്ങള്‍. ഐപിഎല്ലില്‍ മികച്ച താരങ്ങള്‍ക്കൊപ്പം സമയം ചിലവിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സഞ്ജുവായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ വരുംകാല ഹീറോ"- വിഖ്യാത സ്‌പിന്നര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്