ഓപ്പണിംഗ് വെടിക്കെട്ട്; വീരുവിന്‍റെ റെക്കോര്‍ഡിന് ഒപ്പം ബട്ട്‌ലര്‍

Web Desk |  
Published : May 14, 2018, 05:06 PM ISTUpdated : Jun 29, 2018, 04:19 PM IST
ഓപ്പണിംഗ് വെടിക്കെട്ട്; വീരുവിന്‍റെ റെക്കോര്‍ഡിന് ഒപ്പം ബട്ട്‌ലര്‍

Synopsis

അടുത്ത മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയാല്‍ വീരുവിന്‍റെ റെക്കോര്‍ഡ് തകരും

മുംബൈ: ഐഎസ്എല്‍ പതിനൊന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ തലവര മാറ്റിയ താരമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോസ് ബട്ട്‌ലര്‍. ഓപ്പണറായി ഇറങ്ങിയ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരം കാഴ്ച്ചവെക്കുന്നത്. ഓപ്പണറായി ബട്ട്‌ലറെ ഇറക്കാന്‍ വൈകിയത് എന്തെന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെയും ബട്ട്‌ലര്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ ബട്ട്‌ലറുടെ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു ഇത്. ഇതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ചുറികളെന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി.  

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ 67, 51, 82, 95, 94 എന്നിങ്ങനെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുടെ സ്കോര്‍. ടി20 ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരം കൂടിയാണ് ജോസ് ബട്ട്‌ലര്‍. സിംബാബ്‌വെയുടെ ഹാമില്‍ട്ടണ്‍ മസാകദ്സയും പാക് താരം കമ്രാന്‍ അക്മലുമാണ് മുമ്പ് തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ തികച്ചിട്ടുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്
രോഹിത് മടങ്ങിയെത്തി, മുംബൈ ഉയിര്‍ത്തെഴുന്നേറ്റു; വാംഖഡെയില്‍ റണ്‍മല കടന്ന് മുംബൈ ഇന്ത്യന്‍സ്