പൃഥ്വി ഷാ ഇത്ര അലസനോ; ഈ വീഡിയോ കാണുക

Web Desk |  
Published : May 20, 2018, 04:43 PM ISTUpdated : Jun 29, 2018, 04:08 PM IST
പൃഥ്വി ഷാ ഇത്ര അലസനോ; ഈ വീഡിയോ കാണുക

Synopsis

കാണാം അശ്രദ്ധ കൊണ്ട് ഷാ നഷ്ടപ്പെടുത്തിയ വിക്കറ്റ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിതാരങ്ങളിലൊരാളായാണ് കൗമാരതാരം പൃഥ്വി ഷാ വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഇതിന് കളങ്കം ചാര്‍ത്തുന്ന കാര്യമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം കാട്ടിയത്. അലസത കൊണ്ട് നഷ്ടപ്പെടുത്തിയ വിക്കറ്റ് ഷായെ നാണംകെടുത്തി. അശ്രദ്ധ കൊണ്ട് വീണ ഈ വിക്കറ്റ് കരിയറില്‍ പൃഥ്വി ഷായ്ക്ക് തലവേദനയാവുമെന്നുറപ്പ്. 

മുസ്‌താഫിസറിന്‍റെ പന്തില്‍ ഡല്‍ഹി താരം മാക്സ്‌വെല്‍ പോയിന്‍റിലേക്ക് പന്തടിച്ച് സിംഗിളിന് ശ്രമിച്ചു. പിന്നാലെ റണ്ണിനായി മാക്‌സിയും നോണ്‍ സ്‌ട്രൈക്കര്‍ പൃഥ്വി ഷായും ക്രീസ് വിട്ടിറങ്ങി. എന്നാല്‍ മുംബൈ ഫീല്‍ഡര്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള അനായാസ ത്രോ നോണ്‍ സ്‌ട്രൈക്കറായ ഷായുടെ കുറ്റി തെറിപ്പിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഷായ്ക്ക് റീപ്ലേ കാണേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 

അശ്രദ്ധ കൊണ്ട് ഷാ നഷ്ടപ്പെടുത്തിയ വിക്കറ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഒന്നല്ല, രണ്ടല്ല, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് കൈവിടാത്ത സംഘം
ഐപിഎല്‍ 2026: ഫിനിഷർ റോള്‍ വഴങ്ങാത്തതോ ശിവം ദുബെയുടെ മോശം ഫോമിന്റെ കാരണം?