കോലിയുടേയും ധോണിയുടേയും ഫോം അമ്പരപ്പിക്കുന്നു, ഏറെ കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കാനുണ്ട് : പി വി സിന്ധു

Web Desk |  
Published : May 20, 2018, 03:57 PM ISTUpdated : Jun 29, 2018, 04:25 PM IST
കോലിയുടേയും ധോണിയുടേയും ഫോം അമ്പരപ്പിക്കുന്നു, ഏറെ കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കാനുണ്ട് : പി വി സിന്ധു

Synopsis

കോലിയുടേയും ധോണിയുടേയും ഫോം അമ്പരപ്പിക്കുന്നു, ഏറെ കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കാനുണ്ട് 

മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നും വിരാട് കോലിയില്‍ നിന്നും ഏറെ കാര്യ പഠിക്കാനുണ്ടെന്നും ബാഡ്മിന്റണ്‍ താരം പി വി സിന്ധു. തുടര്‍ച്ചയായി മികച്ച ഫോമില്‍ കളിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും സിന്ധു പറയുന്നു. 

തനിക്കൊപ്പം ഡബിള്‍സ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറ്റവും മികച്ച താരങ്ങളെയാണ് തിരഞ്ഞെടുക്കുക. അത്തരത്തില്‍ തിരഞ്ഞെടുക്കുക കോലിയെയും ധോണിയെയും ആയിരിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

കളിയിലെ മികവും, ആക്രമണോത്സുകതയും നിരന്തരം കാഴ്ച വയ്ക്കുന്ന താരങ്ങളാണ് ഇവര്‍. ഏറെ കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കാനുണ്ടെന്നും സിന്ധു പറയുന്നു. സണ്‍ റൈസേഴ്സ്  ഹൈദരാബാദ് മല്‍സരത്തിനിടെയാണ് സിന്ധുവിന്റെ പ്രതികരണം. മത്സരം കാണാനെത്തിയ സിന്ധുവിനോട് കമന്ററി ബോക്സില്‍ നിന്ന് ലഭിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല