പാണ്ഡ്യയുടെ ഹിറ്റില്‍ അമ്പയര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

Web Desk |  
Published : Apr 23, 2018, 06:55 AM ISTUpdated : Jun 08, 2018, 05:43 PM IST
പാണ്ഡ്യയുടെ ഹിറ്റില്‍ അമ്പയര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

Synopsis

ക്രിക്കറ്റില്‍ വീണ്ടും അപകടകരമായ നിമിഷങ്ങള്‍

ജയ്‌പൂര്‍: ക്രിക്കറ്റില്‍ ഹാര്‍ഡ് ഹിറ്റര്‍മാര്‍ പലപ്പൊഴും അമ്പയര്‍മാര്‍ക്ക് ഒരു ഭീഷണിയാവാറുണ്ട്. സ്‌ട്രൈറ്റ് ഡ്രൈവുകള്‍ പലപ്പൊഴും അമ്പയര്‍മാര്‍ക്ക് അരികിലൂടെയോ തലയ്ക്ക് മുകളിലൂടെയോ ആണ് കടന്നുപോകാറ്. അതാവട്ടെ അതിവേഗതയിലാണ് ബൗണ്ടറിയിലേക്ക് കുതിക്കുക. എംഎസ് ധോണിയെ പോലുള്ള കൂറ്റനടിക്കാരാണ് ഇത്തരം ഷോട്ടുകള്‍ ഉതിര്‍ക്കുന്നതെങ്കില്‍ ബുള്ളറ്റ് വേഗമാകും അവയ്ക്കുണ്ടാവുക.

ഇത്തരം അപകടകരമായ ഒരു ഷോട്ടിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും സാക്ഷ്യം വഹിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യയാണ് അപകടകരമായ ഷോട്ടുതിര്‍ത്തത്. ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറിലെ പാണ്ഡ്യയുടെ മിന്നല്‍ പ്രഹരത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് അമ്പയര്‍ രക്ഷപെട്ടു. പന്തിന്‍റെ അതിവേഗതയും ദിശയും കൃത്യമായി മനസിലായ അമ്പയര്‍ സാഹസികമായി ഒഴിഞ്ഞുമാറുകയായിരുന്നു. 
അമ്പയറെ നിലത്ത് വീഴ്‌ത്തിയ പാണ്ഡ്യയുടെ ഷോട്ട് കാണാന്‍ ക്ലിക് ചെയ്യുക  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം