
ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 20 ഓവറില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അടിച്ചുകൂട്ടിയത് 219 എന്ന കൂറ്റന്‍ സ്കോര്‍. ശ്രേയാസ് അയ്യരുടെയും കൗമാര താരം പൃഥ്വി ഷായുടെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 44 പന്തില്‍ 62 റണ്‍സെടുത്ത പൃഥ്വി ഷായുടെ ഇന്നിംഗ്സ് ഡല്‍ഹിയുടെ റണ്‍ കൊയ്ത്തില്‍ നിര്‍ണായകമായിരുന്നു.
അര്‍ദ്ധ സെഞ്ചുറിയോടെ സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി ഡെയര്‍ഡെവിള്‍സ് ഓപ്പണര്‍. ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങളാണ് സഞ്ജുവും ഷായും. ഇരുവരും 18 വയസും 169 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി 2013ലായിരുന്നു സഞ്ജു സാംസണ്‍ ഐപിഎല്ലിലെ പ്രായം കുറഞ്ഞ അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!