ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം; വിമര്‍ശകരെ ക്ലീന്‍ ബൗള്‍ഡാക്കി പത്താന്‍

Published : Jul 20, 2017, 07:17 PM ISTUpdated : Oct 05, 2018, 01:40 AM IST
ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം; വിമര്‍ശകരെ ക്ലീന്‍ ബൗള്‍ഡാക്കി പത്താന്‍

Synopsis

ബറോഡ: ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കുറച്ചാളുകള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും, അവര്‍ പറയട്ടെ, പക്ഷെ യാത്ര ചെയ്യാന്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നു എന്നായിരുന്നു പത്താന്റെ ട്വീറ്റ്.

ഒരിക്കല്‍ കൂടി പറയുന്നു വെറുപ്പിനേക്കാള്‍ കൂടുതല്‍ സ്നേഹമാണ് കൂടുതലെങ്കില്‍ ഞങ്ങള്‍ ചെയ്യുന്നത് ശരിയാണ്-പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പത്താനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നത്.

പത്താന്റ നടപടി തികച്ചും അനിസ്ലാമികമാണെന്നായിരുന്നു വിമര്‍ശകരുടെ വാദം. ഒരു മുസ്ലീമായിട്ടും അതുമൊരു പത്താനായിട്ടും ഭാര്യയുടെ മുഖം മറയ്ക്കണമെന്ന് ഇര്‍ഫാനറിയില്ലെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മുസ്ലീങ്ങള്‍ തങ്ങളുടെ കുടുബാംഗങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കരുടെന്ന് മറ്റൊരു ആരാധകന്‍ പത്താനെ ഉപദേശിച്ചപ്പോള്‍ മലയാളത്തിലും പത്താന് ഉപദേശം നല്‍കിയവരുണ്ടായിരുന്നു.

ഔറത് ശെരിക്കും മറക്കാതെ നൈൽപോളിഷും ഇട്ടോണ്ട് നടക്കുന്ന പെണ്ണേ അനക്ക് മരിക്കണ്ടേ എന്നാണ് ചിത്രത്തിന് താഴെ കമന്റായി ഒരാള്‍ മലയാളത്തില്‍ ചോദിച്ചിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെയായി പതിനായിരത്തോളം കമന്റുകളുമുണ്ടായിരുന്നു.

ഫെബ്രുവരിയിലാണ് ഇര്‍ഫാന്‍ സഫ ബെയ്ഗിനെ വിവാഹം കഴിച്ചത്. ഡിസംബറില്‍ പത്താന് ആണ്‍കുഞ്ഞ് പിറന്നിരുന്നു. പരിക്കും ഫോമില്ലായ്മയും മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്താണ് പത്താന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് താരമായിരുന്നെങ്കിലും കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം