ഹര്‍ദ്ദിക്ക് പാണ്ഡ്യ വിദേശനടിയുടെ പ്രേമ കുരുക്കില്‍?

Published : Jan 13, 2018, 11:57 AM ISTUpdated : Oct 05, 2018, 02:17 AM IST
ഹര്‍ദ്ദിക്ക് പാണ്ഡ്യ  വിദേശനടിയുടെ പ്രേമ കുരുക്കില്‍?

Synopsis

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ താരോദയം ഹര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക്  വിദേശനടിയുമായി ഡേറ്റിംഗെന്ന് റിപ്പോര്‍ട്ട്. ടീം ഇന്ത്യയുടെ സ്‌റ്റൈല്‍മന്നനെ സ്വീഡിഷ് നടിയും വിദേശസുന്ദരിയുമായ എല്ലി ആവ്രവുമായി ബന്ധപ്പെടുത്തിയാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. 

ഇരുവരും ഡേറ്റിംഗിലാണെന്നാണ് സംസാരം. പാണ്ഡ്യയുടെ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിവാഹചടങ്ങിലെ റിസിപ്ഷനില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ ഈ നിലയ്ക്കായത്. വിവാഹചടങ്ങില്‍ പങ്കെടുത്ത എല്ലി കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഉണ്ടായി. 

എല്ലി വിവാഹത്തിന് എത്തിയത് തന്നെ വാര്‍ത്ത സൃഷ്ടിക്കാന്‍ കാരണമായിരുന്നു. ചടങ്ങുകളുടെ അവസാനം വരെ വേദിയില്‍ ഉണ്ടായിരുന്ന എല്ലി പാണ്ഡ്യയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പിന് മറുപടി പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്ത കാട്ടുതീയാകുകയും ചെയ്തു. അതേസമയം പാണ്ഡ്യ കൊല്‍ക്കത്ത മോഡല്‍ ലിഷാ ശര്‍മ്മയുമായി ഡേറ്റിംഗിലാണെന്ന് ആയിരുന്നു ആദ്യം കേട്ടത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ലിഷ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു ഈ വര്‍ത്തമാനം തുടങ്ങിയത്. 

കൊല്‍ക്കത്തയിലെ ഒരു ഐപിഎല്‍ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയിച്ചതായി വാര്‍ത്തകളും ഉണ്ടായി. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പരമ്പരയില്‍ മിന്നും താരമായി പെട്ടെന്ന് ഉദിച്ചുയര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ലിഷയുമായുള്ള ബന്ധത്തിന്റെ പേരിലും പെട്ടെന്ന് പ്രശസ്തനായി. 

ഒരു വര്‍ഷമായി ഇരുവരും പരിചയത്തിലാണെന്നും കൊല്‍ക്കത്തയിലെ മാളുകളില്‍ ഇരുവരം കറങ്ങുന്നത് പതിവാണെന്നും വരെ വാര്‍ത്തയുണ്ടായി. 2013 ബിഗ്‌ബോസ് 7 റിയാലിറ്റിഷോയിലൂടെ മുംബൈയില്‍ അരങ്ങേറിയ എല്ലി ‘മിക്കി വൈറസ്’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. 

ഫോര്‍ബ്ജുദന്‍ ഫ്രക്ത് എന്ന സ്വീഡിഷ് സിനിമയിലൂടെയാണ് ഇവര്‍ ബിഗ് സ്‌ക്രീനില്‍ സാന്നിദ്ധ്യം തുടങ്ങിയത്. കിസ് കിസ്‌കോ പ്യാര്‍ കരൂ, നാം ഷബാനാ, പോസ്റ്റര്‍ ബോയ്‌സ് എന്നീ സിനിമകളിലും എത്തി. പാരീസ് പാരീസ് എന്ന തമിഴ്ചിത്രവും, ബട്ടര്‍ഫ്‌ളൈ എന്ന കന്നഡ ചിത്രവും ചെയ്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലും താരം സാന്നിദ്ധ്യം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം