ഐഎസ്എല്‍ ഫിക്സ്ചറായി; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങും

Published : Aug 26, 2016, 04:49 PM ISTUpdated : Oct 05, 2018, 12:50 AM IST
ഐഎസ്എല്‍ ഫിക്സ്ചറായി; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങും

Synopsis

ദില്ലി: ഇന്ത്യൻ ഫുട്ബോൾ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) മൂന്നാം സീസണുള്ള മത്സരക്രമമായി. ഒക്ടോബർ ഒന്നിന് ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോടെയാണ് ഐ എസ് എല്ലിന്‍റെ മൂന്നാം പതിപ്പിന് തുടക്കമാവുക. അ‍ഞ്ചിന് അ‍ത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരായണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.

ബ്ലാസ്റ്റേഴ്സിന്റെ തുട‍ർന്നുള്ള രണ്ട് മത്സരങ്ങളും കൊച്ചിയിലാണ്. ഒൻപതിന് ഡൽഹി ഡൈനമോസിനെതിരെയും 14ന് മുംബൈ സിറ്റിക്കെതിരെയും. നിലവിലെ ജേതാക്കളായ ചെന്നൈയുടെ ആദ്യപോരാട്ടം ഒക്ടോബർ രണ്ടിന് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ.  ഗ്രൂപ്പ് ഘട്ടത്തിൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ആകെ 56 മത്സരങ്ങൾ.  ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും.

ഡിസംബർ 10നും 11നും ആദ്യപാദ സെമിയും 13നും 14നും രണ്ടാംപാദ സെമിയും നടക്കും. ഡിസംബർ 18നാണ് ഫൈനൽ. കലാശപ്പോരാട്ടത്തിന്‍റെ വേദി പിന്നീട് പ്രഖ്യാപിക്കും. പുതിയ കോച്ച്  സ്റ്റീവ് കോപ്പലിന്‍റെയും മാർക്വീ താരം ആരോൺ ഹ്യൂസിന്‍റെയും നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം പതിപ്പിന് ഇറങ്ങുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം