
കൊച്ചി: ഐ എസ് എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. ടീം വിട്ട മുന്നേറ്റതാരം സി കെ വിനീത് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്ന ആദ്യ മത്സരമാകും കൊച്ചിയിലേത്. വൈകിട്ട് 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ലീഗിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടം.
സീസണിൽ തൊട്ടതെല്ലാം പിഴച്ച ബ്ലാസ്റ്റേഴ്‌സ് ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ടിൽ വീണ്ടും ഇറങ്ങുകയാണ്. ഡേവിഡ് ജെയിംസിന് പകരമെത്തിയ നെലോ വിൻഗാഡയുടെ ശിക്ഷണത്തിൽ രണ്ടാം ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. അവസാന മത്സരത്തിൽ ബെംഗലൂരുവിനെ സമനിലയിൽ തളയ്ക്കാനായ ആത്മവിശ്വാസം ടീമിനുണ്ട്. എന്നാൽ ഇതേ ബെംഗലൂരുവിനെ തകർത്തെത്തിയ ചെന്നൈ മികച്ച എതിരാളികളാണെന്ന് കോച്ച് നെലോ വിനഗാഡ പറയുന്നു
പതിനഞ്ച് മത്സരത്തിൽ എട്ട് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സിന് പിറകിൽ പത്താം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് ടീമിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കോച്ച് ജോൺ ഗ്രിഗറി പറഞ്ഞു. സി കെ വനീത് ടീമിനൊപ്പമെത്തിയത് ഗുണ ചെയ്തെന്നും ബ്ലാസ്റ്റേഴ്‌സിനെതിരെ വീനിതിന്‍റെ ഗോൾ പ്രതീക്ഷിക്കാമെന്നും കോച്ച് ജോൺ ഗ്രിഗറി പറഞ്ഞു
ആറ് മാസത്തെ സസ്പെൻഷനിലുള്ള എം പി സക്കീറിന് പുറമെ ബെംഗലൂരുവുമായുള്ള മത്സരത്തിലെ മോശം പെരുമാറ്റത്തിന് രണ്ട് മത്സരത്തിൽ വിലക്ക് വന്ന പ്രതിരോധ താരം പെസിച്ചിന്‍റെ സേവനവും ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!