പൂനെക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പായി

Published : Dec 07, 2018, 07:22 PM IST
പൂനെക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പായി

Synopsis

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പോരാത്ത ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി എഫ്സിക്കെതിരായ ലൈനപ്പ് പുറത്തുവിട്ടു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന്‍. ജംഷഡ്പൂര്‍ എഫ്‌സിയ്ക്കെതിരെ പരിക്കേറ്റ് മടങ്ങിയ കീസിറോണ്‍ കിസീത്തോക്ക് പകരം കറേജ് പെക്കൂസന്‍ ടീമിലെത്തി.

കൊച്ചി: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പോരാത്ത ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി എഫ്സിക്കെതിരായ ലൈനപ്പ് പുറത്തുവിട്ടു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന്‍. ജംഷഡ്പൂര്‍ എഫ്‌സിയ്ക്കെതിരെ പരിക്കേറ്റ് മടങ്ങിയ കീസിറോണ്‍ കിസീത്തോക്ക് പകരം കറേജ് പെക്കൂസന്‍ ടീമിലെത്തി.

സി.കെ.വിനീതും കെ പ്രാശാന്തും ഇത്തവണയും പകരക്കാരുടെ ബെഞ്ചിലാണ്. അതേസമയം സഹല്‍ അബ്ദുള്‍ സമദിനും അനസ് എടത്തൊടികയ്ക്കും സക്കീര്‍ മുണ്ടം പറമ്പക്കും കോച്ച് ഡേവിഡ് ജെയിംസ് ആദ്യ ഇലവനില്‍ അവസരം നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയം.

ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിംഗ് ഇലവന്‍: ധീരജ് സിംഗ്, സന്ദേശ് ജിംഗാന്‍, ലാക്കിച്ച് പെസിച്ച്, സിറിള്‍ കാലി, ലെന്‍ ഡുംഗല്‍, കറേജ് പെക്കൂസന്‍, ഹാലിചരണ്‍ നര്‍സാരി, സക്കീര്‍, സഹല്‍ അബ്ദുള്‍സമദ്, സ്ലാവിസ് സ്റ്റൊയനോവിച്ച് എന്നിവരാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്. സി.കെ.വിനീത് ആദ്യ ഇലവനിലില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു