
ചെന്നൈ: ഐ എസ് എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി. അവസാന ആറു മത്സരങ്ങളില്‍ മുംബൈ അഞ്ചാം ജയം സ്വന്തമാക്കിയപ്പോള്‍ ചൈന്നൈയിന്‍ അവസാന ആറു കളിയിലെ അഞ്ചാം തോല്‍വി വഴങ്ങി. അവസാന ആറു മത്സങ്ങളിൽ അഞ്ചിലും ഗോള്‍ വഴങ്ങിയില്ലെന്നതും മുംബൈയുടെ മികവായി.
കളിയുടെ 27-ാം മിനിട്ടില്‍ രെയ്നർ ഫെർണാണ്ടസാണ് മുംബൈക്ക് ലീഡ് സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റെയ്നർ മുംബൈക്കായി ഗോൾ നേടുന്നത്. 55-ാം മിനിട്ടില്‍ മോഡു സോഗുവിന്റെ ഹെഡർ മുബൈക്ക് രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. സോഗുവിന്റെ ലീഗിലെ നാലാം ഗോളാണിത്.
ജയത്തോടെ പത്തുകളികളില്‍ 20 പോയന്റുമായി മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ തോല്‍വികളോടെ 11 കളികളില്‍ അഞ്ച് പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ലീഗിലെ എട്ടാം തോല്‍വി വഴങ്ങിയതോടെ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയിന്റെ സാധ്യതകളും മങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!