ഐഎസ്എല്‍; വിനീതിന് മികച്ച ഗോളിനുള്ള പുരസ്കാരം

Web Desk |  
Published : Mar 26, 2018, 07:07 PM ISTUpdated : Jun 08, 2018, 05:45 PM IST
ഐഎസ്എല്‍; വിനീതിന് മികച്ച ഗോളിനുള്ള പുരസ്കാരം

Synopsis

മികച്ച ഗോളിനുള്ള പുരസ്കാരം വിനീതിന്

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സീസണില്‍ ആരാധകരുടെ കയ്യടി നേടാന്‍ ബ്ലാസ്റ്റേഴ്സിനായി. അതിലൊന്ന് പുനെക്കെതിരെ മലയാളി താരം സികെ വിനീത് നേടിയ മഴവില്‍ ഗോളായിരുന്നു. വിനീതിന്‍റെ ഗോള്‍ നാലാം സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.

ആരാധക വോട്ടെടുപ്പിലൂടെയാണ് വിനീത് മികച്ച ഗോളിനുള്ള പുരസ്കാരത്തിന് അര്‍ഹനായത്. പുനെക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഐഎസ്എല്‍ ആരാധകരെ അമ്പരിപ്പിച്ച ഗോള്‍ പിറന്നത്. കറേജ്  പെകുസണിന്റെ പാസില്‍ നിന്നായിരുന്നു വിനീതിന്റെ ലോകോത്തര ഗോള്‍. വിനീതിന്‍റെ ഗോളില്‍ മത്സരം 2-1ന് മഞ്ഞപ്പട വിജയിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്