നമുക്ക് ഹ്യൂം പാപ്പന്‍ ഹീറോ; മുംബൈയ്ക്ക് വിവാദ നായകന്‍

Published : Jan 15, 2018, 04:07 PM ISTUpdated : Oct 04, 2018, 06:06 PM IST
നമുക്ക് ഹ്യൂം പാപ്പന്‍ ഹീറോ; മുംബൈയ്ക്ക് വിവാദ നായകന്‍

Synopsis

മുംബൈ: മുംബൈയെ കണ്ടം വഴി ഓടിച്ചപ്പോളെ അത് വിവാദമാകുമെന്നുറപ്പായിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹ്യൂം പാപ്പന്‍ നേടിയ വിജയഗോള്‍. 24-ാം മിനുറ്റില്‍ പെക്കൂസണെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് പെക്കൂസണ്‍ എടുത്തിടത്താണ് സംഭവങ്ങളുടെ തുടക്കം. മുംബൈ താരങ്ങള്‍ കിക്കിന് തയ്യാറെടുക്കും മുമ്പ് പെക്കൂസണ്‍ അടവുമാറ്റി.

സഹതാരങ്ങളെ വരെ ഞെട്ടിച്ച് കറേജ് പെക്കൂസണ്‍ മുന്നോട്ട് കയറി മുംബൈ താരങ്ങളുടെ കണ്ണുവെട്ടിച്ച് പന്ത് ബോക്സിനടുത്ത് നിലയുറപ്പിച്ചിരുന്ന ഹ്യൂം പാപ്പന് നീട്ടി. പെക്കൂസണ്‍ മനസില്‍ കണ്ടത് മൈതാനത്ത് കണ്ട ഇയാന്‍ ഹ്യൂം പന്ത് കാലില്‍ കൊരുത്ത് കുതിച്ചു. മുംബൈയുടെ മൂന്ന് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് പന്ത് ഗോളിയെ ടാപ്പ് ചെയ്ത് പന്ത് വലയിലേക്ക് തെന്നിയിറങ്ങി. 

മുംബൈ താരങ്ങള്‍ നിലവിളിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചതോടെ ഹ്യൂം വിവാദ നായകനായി. ഇതോടെ ഡല്‍ഡി ഡൈനമോസിന് പിന്നാലെ മുംബൈ സിറ്റിയും ആരോപണങ്ങളുമായി ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്തെത്തി. ഫുട്ബോള്‍ നിയമപ്രകാരം റഫറിയുടെ തീരുമാനം അന്തിമമായതിനാല്‍ മുംബൈയുടെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ഫുട്ബോളല്ല എന്നായിരുന്നു ഡല്‍ഹി പരിശീലകന്‍ നേരത്തെ ആരോപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബാറ്റിംഗിലെ മെല്ലെപ്പോക്ക്, ബിഗ് ബാഷില്‍ ബാറ്റിംഗിനിടെ മുഹമ്മദ് റിസ്‌വാനെ തിരിച്ചുവിളിച്ച് മെല്‍ബണ്‍ റെനെഗഡ്സ്
നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തി റിങ്കു സിംഗ്, വിജയ് ഹസാരെയില്‍ ഉത്തര്‍പ്രദേശിനെ വീഴ്ത്തി സൗരാഷ്ട്ര സെമിയില്‍